ഗോളടിച്ച് റോബന്റെ മടങ്ങിവരവ്
Thursday, September 22, 2016 11:50 AM IST
മ്യൂണിക്: ജർമൻ ബുണ്ടസ് ലിഗ ഫുട്ബോളിൽ നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക് എതിരില്ലാത്ത മൂന്നു ഗോളിനു ഹെറാത്ത ബർലിനെ തോല്പ്പിച്ചു. ബയേണിന്റെ പരിശീലകനായശേഷം കളിച്ച ഏഴു മത്സരവും ജയിക്കുന്ന പരിശീലകനാകാൻ കാർലോ ആൻസിലോട്ടിക്കായി. 16–ാം മിനിറ്റിൽ ഫ്രാങ്ക് റിബറി ബയേണിനെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയിൽ ബാക്കി രണ്ടു ഗോളുകൾ തിയാഗോ അല്കാട്രയിൽ (68) നിന്നും ആര്യൻ റോബനിൽ(72) നിന്നും വന്നു. റോബന്റേത് സീസണിലെ ആദ്യ മത്സരമായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.