കുഴി സ്വയം കുഴിച്ചു; കിവീസിനെതിരേ ഇന്ത്യക്കു ബാറ്റിംഗ് തകർച്ച
കുഴി സ്വയം കുഴിച്ചു; കിവീസിനെതിരേ ഇന്ത്യക്കു ബാറ്റിംഗ് തകർച്ച
Thursday, September 22, 2016 11:50 AM IST
കാൺപൂർ: ഒന്നിന് 154 എന്ന നിലയിൽനിന്ന് ഒമ്പതിന് 291 എന്ന നിലയിലേക്ക് കൂപ്പുകുത്താൻ ഈ ടീമിനു മാത്രമേ കഴിയൂ. അഞ്ഞൂറാം ടെസ്റ്റ് ആഘോഷമാക്കിമാറ്റാൻ ഇറങ്ങിയ ടീം ഇന്ത്യക്ക് ടോസിന്റെ ആനുകൂല്യം ലഭിച്ചിട്ടും ബാറ്റിംഗിന് അനുകൂലമായ പിച്ചിൽ സ്വയം കുഴിതോണ്ടി. നിരുത്തരവാദപരമായ ബാറ്റിംഗിലൂടെ കോഹ്ലിയും രോഹിതുമടക്കമുള്ള ബാറ്റ്സ്മാന്മാർ പുറത്തായപ്പോൾ ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. ഒന്നാം ദിവസം കളിനിർത്തുമ്പോൾ ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ ഒമ്പതിന് 291 എന്ന നിലയിലാണ്.

ഓപ്പണർ മുരളി വിജയ് (65), ചേതേശ്വർ പൂജാര (62) എന്നിവരുടെ അർധസെഞ്ചുറികളാണ് ഇന്ത്യക്കു മികച്ച തുടക്കം സമ്മാനിച്ചത്. കെ.എൽ.രാഹുൽ–മുരളി വിജയ് സഖ്യം ഒന്നാം വിക്കറ്റിൽ 42 റൺസ് കൂട്ടിച്ചേർത്തു. രാഹുൽ (32) പുറത്തായ ശേഷം എത്തിയ പൂജാരയും മികച്ച ഫോമിലായിരുന്നു. പൂജാര–വിജയ് സഖ്യം രണ്ടാം വിക്കറ്റിൽ 112 റൺസ് കൂട്ടിച്ചേർത്തു.

എന്നാൽ പൂജാര പുറത്തായ ശേഷം ഇന്ത്യ്ക്ക് മധ്യനിരയിൽ തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായി. ആർ.അശ്വിൻ (40), രോഹിത് ശർമ (35) എന്നിവർ മാത്രമാണ് മധ്യനിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. കളിനിർത്തുമ്പോൾ രവീന്ദ്ര ജഡേജ (16) ഉമേഷ് യാദവ് (8) എന്നിവരാണ് ക്രീസിൽ.

മൂന്ന് വിക്കറ്റ് വീതം നേടിയ മിച്ചൽ സാന്റ്നറും ട്രെന്റ് ബൗൾട്ടുമാണ് കിവീസ് നിരയിൽ തിളങ്ങിയത്. സോധിയും മാർക്ക് ക്രയ്ഗും നീൽ വാഗ്നറും ഓരോ വിക്കറ്റ് നേടി.

<ആ>ആഘോഷത്തോടെ തുടക്കം

അഞ്ഞൂറാം ടെസ്റ്റിന്റെ ആഘോഷത്തിന് മധുരമായി ലഭിച്ച ടോസിൽ വിരാട് കോഹ്്ലിക്കു രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ബാറ്റിംഗ് തെരഞ്ഞെടുത്ത നായകന്റെ തീരമാനത്തിന് സലാം പറഞ്ഞു തുടങ്ങിയ ഓപ്പണർമാരായ കെ.എൽ. രാഹുലും മുരളി വിജയും ചേർന്ന് ഇന്ത്യക്കു ഭേദപ്പെട്ട തുടക്കം നൽകി. പിച്ചിൽ തുടക്കത്തിൽ ലഭിക്കുന്ന ആനുകൂല്യം മുതലാക്കിക്കൊണ്ട് പന്തെറിയാൻ തുടങ്ങിയ ട്രെന്റ് ബൗൾട്ടിനെയും നീൽ വാഗ്്നറെയും സമർഥമായി നേരിട്ട ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്‌ടമാകുന്നത് സ്പിന്നറായ വാട്ലിംഗ് രംഗപ്രവേശം ചെയ്തതോടെയാണ്.

രാഹുൽ പുറത്തായ ശേഷം ക്രീസിലെത്തിയ ദുലീപ് ട്രോഫി ഹീറോ ചേതേശ്വർ പൂജാര മുരളി വിജയിക്കൊപ്പം ചേർന്ന് ഇന്ത്യയെ മുന്നോട്ടു നയിച്ചു. ആദ്യ സെഷനിൽ ഇറുവരുടെയും കൂട്ടുകെട്ട് 20 ഓവറിൽ 63 റൺസായിരുന്നു.


<ആ>ലഞ്ചിനു ശേഷം പ്രേതം

എന്നാൽ, ലഞ്ചിനു ശേഷം ക്രീസിലെത്തിയ ഇന്ത്യയെ പ്രേതബാധ കൂടിയപോലെയായിരുന്നു. 109 പന്തിൽനിന്ന് 62 റൺസെടുത്ത പൂജാരയാണ് ആദ്യം പുറത്തായത്.

തൊട്ടുപിന്നാലെയെത്തിയ നായകൻ വിരാട് കോഹ്്ലിക്കും കാര്യമായ സംഭാവന നൽകാനായില്ല. 21 റൺസ് നേടുന്നതിനിടെ മൂന്നു വിക്കറ്റുകളാണ് ഇന്ത്യക്കു നഷ്‌ടമായത്.

മികച്ച ഷോട്ടുകളിലൂടെ ഇന്ത്യൻ ഇന്നിംഗ്സിനെ മുന്നോട്ടു നയിച്ച രോഹിത് ശർമ എന്നാൽ, പിഴവുകളിൽനിന്നു പാഠം പടിക്കാൻ തയാറായില്ല. അലക്ഷ്യമായ ഷോട്ടിലൂടെ രോഹിത് വിക്കറ്റ് കളഞ്ഞുകുളിച്ചു. അജിങ്ക്യ രഹാനെ ഇന്ത്യയെ കരകയറ്റുമെന്നു തോന്നിപ്പിച്ചെങ്കിലും മാർക്ക് ക്രെയ്ഗിന്റെ കൗശലത്തിനു മുന്നിൽ കീഴടങ്ങാനായിരുന്നു രഹാനെയുടെ വിധി.

40 റൺസെടുത്ത അശ്വിനും കീഴടങ്ങിയതോടെ ഇന്ത്യൻ ഇന്നിംഗ്സ് ഏറെക്കുറെ ആദ്യദിനം തന്നെ അവസാനിക്കുമെന്ന മട്ടായി. എന്നാൽ, രവീന്ദ്ര ജഡേജയും ഉമേഷ് യാദവും പിടിച്ചുനിന്നു.

<ആ>സ്കോർബോർഡ് ഇന്ത്യ ബാറ്റിംഗ്

കെ.എൽ. രാഹുൽ സി വാട്ലിംഗ് ബി സാന്റ്നർ 32, മുരളി വിജയ് സി വാട്ലിംഗ് ബി സോധി 65, ചേതേശ്വർ പൂജാര സി ആൻഡ് ബി സാന്റ്നർ 62, വിരാട് കോഹ്്ലി സി സോധി ബി വാഗ്്നർ 9, അജിങ്ക്യ രഹാനെ സി ലാഥം ബി ക്രെയ്ഗ് 18, രോഹിത് ശർമ സി സോധി ബി സാന്റ്നർ 35, ആർ. അശ്വിൻ സി ടെയ്ലർ ബി ബൗൾട്ട് 40, വൃദ്ധിമാൻ സാഹ ബി ബൗൾട്ട് 0, രവീന്ദ്ര ജഡേജ നോട്ടൗട്ട് 16, മുഹമ്മദ് ഷാമി ബി ബൗൾട്ട് 0, ഉമേഷ് യാദവ് നോട്ടൗട്ട് 8, എക്സട്രാസ് 6. ആകെ 90 ഓവറിൽ ഒമ്പതിന് 291

<ആ>വിക്കറ്റ് വീഴ്ച

1–42(രാഹുൽ), 2–154(പൂജാര), 3–167(കോഹ്്ലി), 4–185 (വിജയ്) 5–209(രഹാനെ), 6–261 രോഹിത് ശർമ, 7–262(സാഹ), 8–273(അശ്വിൻ), 9–277(മുഹമ്മദ് ഷാമി)

<ആ>ബൗളിംഗ്

ട്രെന്റ് ബൗൾട്ട് 17–2–57–3, വാഗ്്നർ 14–3–42–1, സാന്റ്നർ 20–2–77–3, ക്രെയ്ഗ് 24–6–59–1, സോധി 15–3–50–1.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.