ഏകദിന റാങ്കിംഗ് ഇന്ത്യ മൂന്നാമത്; ബാറ്റ്സ്മാന്മാരിൽ കോഹ്ലി രണ്ടാമത്
ഏകദിന റാങ്കിംഗ് ഇന്ത്യ മൂന്നാമത്; ബാറ്റ്സ്മാന്മാരിൽ കോഹ്ലി രണ്ടാമത്
Friday, September 23, 2016 11:51 AM IST
ദുബായ്: ഐസിസി ഇന്നലെ പ്രസിദ്ധികരിച്ച ഏകദിന ടീം റാങ്കിംഗിൽ ഇന്ത്യ മൂന്നാം സ്‌ഥാനത്തുതന്നെ. ബാറ്റ്സ്മാന്മാരുടെ റാങ്കിംഗിൽ ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് നായകൻ വിരാട് കോഹ്ലി രണ്ടാം സ്‌ഥാനത്ത്. 110 പോയിന്റുള്ള ഇന്ത്യക്കു മുന്നിലായി ഓസ്ട്രേലിയ (124), ന്യൂസിലൻഡ് (113) ടീമുകളാണ്.

ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ രണ്ടാമതുള്ള കോഹ്ലിക്കു 813 പോയിന്റാണുള്ളത്. ദക്ഷിണാഫ്രിക്കയുടെ നായകൻ എ.ബി. ഡിവില്യേഴ്സ് (887) ആണു കോഹ്ലിക്കു മുന്നിലുള്ളത്. ദക്ഷിണാഫ്രിക്കയുടെ തന്നെ ഹഷിം അംലയാണ് മൂന്നാം സ്‌ഥാനത്ത്. കോഹ്ലിയെക്കൂടാതെ രോഹിത് ശർമ (ഏഴാമത്), ശിഖർ ധവാൻ (എട്ടാമത്) എന്നിവരാണ് ആദ്യ പത്തിലുള്ള ഇന്ത്യക്കാർ. ബൗളർമാരുടെയും ഓൾ റൗണ്ടർമാരുടെയും റാങ്കിംഗിൽ ആദ്യ പത്ത് സ്‌ഥാനത്ത് ഇന്ത്യക്കാർക്ക് ഇടം നേടിയില്ല. ഏകദിന റാങ്കിംഗിൽ ആദ്യമായി പാക്കിസ്‌ഥാൻ ഒമ്പതാം സ്‌ഥാനത്തേക്കു പതിക്കുകയും ചെയ്തു. ഇംഗ്ലണ്ടിനെതിരേയുള്ള അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പര 4–1ന് നഷ്‌ടപ്പെട്ടതാണ് പാക്കിസ്‌ഥാന്റെ റാങ്കിംഗിനു തിരിച്ചടിയായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.