മാഞ്ചസ്റ്റർ യുണൈറ്റഡിനെ മറികടന്ന് കോൽക്കത്ത നൈറ്റ്റൈഡേഴ്സ്
മാഞ്ചസ്റ്റർ യുണൈറ്റഡിനെ മറികടന്ന് കോൽക്കത്ത നൈറ്റ്റൈഡേഴ്സ്
Friday, September 23, 2016 11:51 AM IST
മുംബൈ: ഐപിഎൽ ബ്രാൻഡിന്റെ മൂല്യം 27000 കോടി രൂപയാണെന്നു ബിസിസിഐ. 2015–16 ലെ വാർഷിക റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. ഐപിഎൽ ക്ലബ്ബായ കോൽക്കത്ത നൈറ്റ്റൈഡേഴ്സ് വളർച്ചയിൽ വമ്പൻ ഫുട്ബോൾ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പിന്നിലാക്കി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 300 ശതമാനത്തിന്റെ വളർച്ചയാണ് ക്ലബ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് മാഞ്ചസ്റ്റർ യുണൈറ്റഡിനേക്കാൾ കൂടുതലാണ്. 204 ശതമാനത്തിന്റെ വളർച്ചയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഈ കാലയളവിൽ നേടാനായത്.

102 കോടിപ്പേർ ഐപിഎൽ 2016 കണ്ടതായാണ് ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ ഓഫ് ഇന്ത്യയുടെ കണക്ക്. മാനേജ്മെന്റ് കൺസൾട്ടൻസി സ്‌ഥാപനമായ കെപിഎംജി പറയുന്നത് ഇന്ത്യൻ സമ്പദ് വ്യവസ്‌ഥയ്ക്ക് 1,150 കോടിരൂപയുടെ സംഭാവനയാണ് ഐപിഎലിന്റെ ഈ സീസൺ നൽകിയത്. അത് ജിഡിപിയുടെ 0.6 ശതമാനം വരും.


കഴിഞ്ഞ ആഴ്ച ഐപിഎലിന്റെ സംപ്രേഷണാവകാശം ലേലം ചെയ്യാൻ ബിസിസിഐ തീരുമാനിച്ചിരുന്നു. 2018 മുതൽ 10 വർഷത്തേക്കുള്ള സംപ്രേക്ഷണാവകാശമാണ് ബിസിസിഐ ലേലം ചെയ്യുന്നത്. നിലവിൽ സംപ്രേഷണാവകാശമുള്ള സോണി പിക്ചേഴ്സ് നെറ്റ്വർക്ക് ഇന്ത്യയുടെ കരാർ 2017 ൽ അവസാനിക്കും. 2009ലാണ് സോണി പിക്ചേഴ്സ് ഐപിഎലിന്റെ സംപ്രേഷണാവകാശം സ്വന്തമാക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.