എഫ്രേംസ് ട്രോഫി ബാസ്കറ്റ്ബോൾ മത്സരത്തിനു തുടക്കമായി
എഫ്രേംസ് ട്രോഫി  ബാസ്കറ്റ്ബോൾ മത്സരത്തിനു തുടക്കമായി
Friday, September 23, 2016 11:51 AM IST
കോട്ടയം: പതിമൂന്നാമത് എഫ്രേംസ് ട്രോഫി ഓൾ കേരള ഇന്റർസ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിനു മാന്നാനം സെന്റ് എഫ്രേംസ് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. ഉദ്ഘാടനമത്സരത്തിൽ ജൂണിയർ വിഭാഗം (ആൺകുട്ടികൾ) മാന്നാനം സെന്റ് എഫ്രേംസ് എ ടീം 60–24 ന് സെന്റ് ആൻസ് കുര്യനാടിനെയും കൊരട്ടി ലിറ്റിൽ ഫ്ളവർ മാന്നാനം സെന്റ് എഫ്രേംസ് ബി ടീമിനെ 40–22നും പരാജയപ്പെടുത്തി. ഫൈനൽ മത്സരങ്ങൾ 26ന് ഉച്ചകഴിഞ്ഞ് രണ്ടിനു നടക്കും. സമാപനസമ്മേളനത്തിൽ അടൂർ സിയോൺ മെഡിക്കൽ കോളജ് ചെയർമാൻ സാം ഏബ്രഹാം പ്രധാന അതിഥിയായിരിക്കും.

ടൂർണമെന്റിൽ ആൺ, പെൺ വിഭാഗങ്ങളിൽനിന്നായി 24 ടീമുകൾ മത്സരിക്കുന്നുണ്ട്. ഉദ്ഘാടനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവഹിച്ചു. കെ. സുരേഷ്കുറുപ്പ് എംഎൽഎ, സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ ചാമത്തറ, കോർപറേറ്റ് മാനേജർ ഫാ. ജെയിംസ് മുല്ലശേരി, പ്രിൻസിപ്പൽ ഫാ. ലൂക്കാ ആന്റണി ചാവറ, ഹെഡ്മാസ്റ്റർ ജോജി ഫിലിപ്പ്, പഞ്ചായത്ത് പ്രസിഡന്റ് ആൻസ് വർഗീസ്, പി.ജെ. വർഗീസ്, ജോസഫ് ചാവറ, സാബു മുരിക്കവേലി, പഞ്ചായത്തംഗം സൗമ്യ വാസുദേവൻ, ഫാ. ആന്റണി കാഞ്ഞിരത്തിങ്കൽ, ഡെന്നീസ് സ്കറിയ, ഇമ്മാനുവേൽ അഗസ്റ്റിൻ തുടങ്ങിയവർ പ്രസംഗിച്ചു. സ്കൂളിലെ പൂർവ വിദ്യാർഥിയായ കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ജോസ് ജോസഫിനെ സമ്മേളനത്തിൽ ആദരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.