വിജയവഴിയിൽ ഇന്ത്യ; അശ്വിൻ ചുഴിയിൽ കിവികൾ
വിജയവഴിയിൽ ഇന്ത്യ; അശ്വിൻ ചുഴിയിൽ കിവികൾ
Sunday, September 25, 2016 2:52 AM IST
കാൺപൂർ: ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ഡ്രൈവിംഗ് സീറ്റിൽ. നാലാം ദിനം 433 റൺസിന്റെ ലീഡ് നേടിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്ത് കിവീസിനെ ബാറ്റിംഗിന് ക്ഷണിച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ കിവീസിന് 15 റൺസ് എടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായി. ഓപ്പണർമാരായ ടോം ലാതവും (2) മാർട്ടിൻ ഗുപ്റ്റിലുമാണ് (0) വീണത്. ആർ. അശ്വിനാണ് രണ്ടു വിക്കറ്റും. ക്യാപ്റ്റൻ കെയ്ൻ വില്യംസണും (13) റോസ് ടെയ്ലറുമാണ് (4) ക്രീസിൽ.<യൃ><യൃ>159/1 എന്ന നിലയിൽ നാലാം ദിവസം കളി പുനരാരംഭിച്ച ഇന്ത്യ, രോഹിത് ശർമയുടേയും (68) രവീന്ദ്ര ജഡേജയുടേയും (50) അർധ സെഞ്ചുറിയുടെ മികവിലാണ് മികച്ച ലീഡ് സമ്പാദിച്ചത്. മൂന്നാം ദിനം അർധ സെഞ്ചുറിയുമായി കളംവിട്ട മുരളി വിജയിയും(76) ചേതേശ്വർ പൂജാരയും (78) ഇന്ന് രാവിലെ തന്നെ തിരിച്ചുകയറി. പിന്നാലെയെത്തിയ നായകൻ കോഹ്ലി (18) പ്രതീക്ഷകൾക്കൊത്ത പ്രകടനം നടത്താതിരുന്നത് നിരാശയായി. അജിങ്ക്യ രഹാനെ (40) ചുവടുറപ്പിച്ചെങ്കിലും അർധ സെഞ്ചുറിയെത്താതെ പുറത്തായി. പിന്നീടായിരുന്നു രോഹിത്, ജഡേജ കൂട്ടുകെട്ട്. ജഡേജ അർധ സെഞ്ചുറി പൂർത്തിയാക്കിയതിനു പിന്നാലെ ഇന്ത്യ ഇന്നിംഗ്സ് അവസാനിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.