റയലിനു സമനില
റയലിനു സമനില
Sunday, September 25, 2016 11:11 AM IST
മാഡ്രിഡ്: സ്പാനിഷ് ലീഗിൽ വമ്പന്മാരായ റയലിനു സമനില. ലാസ് പാൽമസാണ് റയലിനെ 2–2 ന് സമനിലയിൽ തളച്ചത്. മത്സരം തുടങ്ങി അരമണിക്കൂറിനകം റയൽ ഗോൾ നേടി. മാർക്കോ അസെൻസിയോയാണ് ഗോൾ നേടിയത്. വെറും അഞ്ചു മിനിറ്റ് മാത്രമേ റയലിനു ലീഡ് നിലനിർത്താനായുള്ളൂ. റാഫേൽ വാരണാസിന്റെ ഹെഡർ ഗോളി തടഞ്ഞിട്ടത് ടാനയ്ക്കു വലയിലേക്കു പ്ലേസ് ചെയ്യാൻ ഒരു പ്രയാസവുമുണ്ടായില്ല. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ മുഴുവൻ സമയവും കോച്ച് സിദാൻ കളിപ്പിച്ചില്ല. നാളെ നടക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിലും കളിക്കേണ്ടതിനാൽ റൊണാൾഡോയ്ക്കു വിശ്രമം അനുവദിക്കുകയാണെന്നു സിദാൻ പിന്നീടു പറഞ്ഞു. റൊണാൾഡോയെ പിൻവലിച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ റയലിനുവേണ്ടി കരീം ബെൻസേമ ലീഡ് ഉയർത്തി. ലീഗിൽ തലപ്പത്ത് റയലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.