മാന്നാനം സെന്റ് എഫ്രേംസ് ജേതാക്കൾ
Monday, September 26, 2016 10:27 AM IST
മാന്നാനം: എഫ്രേംസ് ട്രോഫിക്കുവേണ്ടിയുള്ള അഖില കേരള ബാസ്കറ്റ് ബോൾ ടൂർണമെന്റിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ആതിഥേയരായ മാന്നാനം സെന്റ് എഫ്രേംസ് ഹയർസെക്കൻഡറി സ്കൂൾ ജേതാക്കളായി. ഫൈനലിൽ തിരുവനന്തപുരം സെന്റ് ജോസഫ്സിനെ 62–37 എന്ന സ്കോറിൽ പാരാജയപ്പെടുത്തിയാണ് എഫ്രേംസ് ട്രോഫി കരസ്‌ഥമാക്കിയത്. വനിതാ വിഭാഗത്തിൽ കൊരട്ടി ലിറ്റിൽ ഫ്ളവർ കോട്ടയം ഗിരിദീപത്തെ 52–39 നു പരാജയപ്പെടുത്തി ജേതാക്കളായി. സമാപന സമ്മേളനത്തിൽ മൗണ്ട് സിയോൻ മെഡിക്കൽ കോളജ് ഡയറക്ടർ ജെസി സാം സമ്മാനങ്ങൾ വിതരണം ചെയ്തു. സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ ചാമത്തറ സിഎംഐ അധ്യക്ഷത വഹിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.