ജിനു മരിയയ്ക്കു സ്വർണം
Tuesday, September 27, 2016 11:29 AM IST
ലക്നോ: അമ്പത്തിയാറാമത് ദേശീയ സീനിയർ ഓപ്പൺ അത്ലറ്റിക് മീറ്റിൽ ആദ്യദിനം കേരളത്തിനു നിരാശ. കേവലം ഒരു സ്വർണമാണ് കേരളത്തിനു ലഭിച്ചത്. അതേസമയം, മലയാളികളുടെ മികവിൽ റെയിൽവേസ് പോയിന്റ് നിലയിൽ മുന്നിലെത്തി. വനിതകളുടെ ലോംഗ് ജംപിൽ ജിനു മരിയ മാനുവലാണ് കേരളത്തിനു വേണ്ടി സ്വർണം നേടിയത്. ഉയരം 1.82 മീറ്റർ. കർണാടകയുടെ സഹന കുമാരിക്കാണ് വെള്ളി. ഉയരം 1.77 മീറ്റർ. ഒഎൻജിയിസുടെ സ്വപ്ന ബർമൻ (1.77) വെങ്കലവും സ്വന്തമാക്കി.

വനിതകളുടെ ലോംഗ് ജംപിൽ ആദ്യ രണ്ടു മെഡലുകളും മലയാളികളുടെ മികവിൽ റെയിൽവേ സ്വന്തമാക്കി. 6.43 മീറ്റർ കണ്ടെത്തിയ വി. നീനയാണ് സ്വർണം നേടിയത്. കോമൺവെൽത്ത് ഗെയിംസ് വെള്ളി മെഡൽ ജേതാവ് എം.എ. പ്രജുഷ വെള്ളിയും നേടി. പുരുഷന്മാരുടെ 5000 മീറ്ററിൽ സർവീസസിന്റെ തമിഴ്നാട് താരം ജി. ലക്ഷ്മൺ സ്വർണവും റെയിൽവേസിന്റെ സച്ചിൻ പാട്ടീൽ വെള്ളിയും നേടി. വനിതാ വിഭാഗത്തിലും തമിഴ്നാടിനാണ് സ്വർണം. എൽ. സൂര്യയാണ് പൊന്നണിഞ്ഞത്. ഒഎൻജിസിയുടെ സഞ്ജീവനി യാദവ് വെള്ളി നേടി.


ആദ്യദിനം അവസാനിക്കുമ്പോൾ 44 പോയിന്റുമായി റെയിൽവേസ് ഒന്നാമതതും ഒഎൻജിസി (19) രണ്ടാമതും സർവീസസ് (16) മൂന്നാമതുമാണ്. 8.5 പോയിന്റുള്ള കേരളം നാലാമതാണ്. മീറ്റിന്റെ രണ്ടാം ദിനമായ ഇന്ന് ഏഴു ഫൈനലുകൾ നടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.