ബിസിസിഐ ക്യുറേറ്റർ പിച്ച് പരിശോധിച്ചു
Wednesday, September 28, 2016 12:07 PM IST
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരങ്ങൾക്കു വേദിയാകുന്ന തുമ്പ സെന്റ് സേവ്യേഴ്സ് കോളജിലെ പിച്ച് ബിസിസിഐ സോണൽ ക്യൂറേറ്റർ പി.ആർ. വിശ്വനാഥ് പരിശോധിച്ചു. ആദ്യമാണ് തുമ്പ സെന്റ് സേവ്യേഴ്സ് കോളജ് ഗ്രൗണ്ട് രഞ്ജി ട്രോഫിക്കു വേദിയാകുന്നത്. പിച്ചിലും ഔട്ട്ഫീൽഡിലും ഗ്രൗണ്ടിലെ സൗകര്യങ്ങളിലും അദ്ദേഹം തൃപ്തി രേഖപ്പെടുത്തി. രഞ്ജി ട്രോഫിയിലെ നിഷ്പക്ഷ മത്സരങ്ങൾക്കാണ് സെന്റ് സേവ്യേഴ്സ് കോളജ് ഗ്രൗണ്ട് വേദിയാകുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.