ടി. മോഹനൻ ബിസിസിഐ ലെവൽ–1 ക്യൂറേറ്റർ
ടി. മോഹനൻ ബിസിസിഐ ലെവൽ–1 ക്യൂറേറ്റർ
Wednesday, September 28, 2016 12:07 PM IST
പെരിന്തൽമണ്ണ: ബിസിസിഐ ബംഗളൂരുവിൽ ലെവൽ–1 ക്യൂറേറ്റർ കോഴ്സിനു ശേഷം നടത്തിയ പരീക്ഷയിൽ പെരിന്തൽമണ്ണയിൽനിന്നുള്ള കെസിഎ ക്യൂറേറ്റർ ടി. മോഹനൻ മികച്ച വിജയം നേടി. ജൂലൈ 25 മുതൽ ഓഗസ്റ്റ് മൂന്നു വരെയായിരുന്നു കോഴ്സ്. ഇതോടെ ബിസിസിഐയുടെ ലെവൽ–1 ക്യൂറേറ്ററായിരിക്കുകയാണു മോഹനൻ.

ഈ വിജയം നേടുന്ന സംസ്‌ഥാനത്തെ ആദ്യത്തെ ക്യൂറേറ്ററാണ് ഇദ്ദേഹം. 2007 മുതൽ പെരിന്തൽമണ്ണ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ക്യൂറേറ്ററാണ് ഇദ്ദേഹം. 2013ൽ ബിസിസിഐ നടത്തിയ ലെവൽ–ഒ ക്യൂറേറ്റർ പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ അഞ്ചാം റാങ്കോടെ മോഹനൻ വിജയിച്ചിരുന്നു. 2012–13 സീസണിലെ ദക്ഷിണ മേഖലയിലെ മികച്ച വേദിയായി തെരഞ്ഞെടുക്കപ്പെട്ട പെരിന്തൽമണ്ണ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പിച്ചുകൾ ഒരുക്കിയത് ഇദ്ദേഹമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.