ജിതിൻ പോളിനു സ്വർണം, ശ്രീനിതിനു വെങ്കലം
ജിതിൻ പോളിനു സ്വർണം, ശ്രീനിതിനു വെങ്കലം
Thursday, September 29, 2016 12:01 PM IST
ലക്നോ: ദേശീയ ഓപ്പൺ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ മൂന്നാം ദിനം കേരളത്തിനു നിരാശ. ഹൈജംപിൽ ശ്രീനിത് മോഹന്റെ വെങ്കലം മാത്രമാണ് കേരളത്തിനു ലഭിച്ചത്. അതേസമയം, റെയിൽവേസിനു വേണ്ടി കേരള താരങ്ങൾ സ്വർണവേട്ട തുടരുകയാണ്. 400 മീറ്റർ ഹർഡിൽസിൽ 50.38 സെക്കൻഡിൽ ഓടിയെത്തിയ മലയാളി താരം ജിതിൻ പോൾ റെയിൽവേസിനായി സ്വർണം നേടി. സർവീസിസിന്റെ എം.പി. ജാബിറിനാണ് വെള്ളി. റെയിൽവേസിന്റെ ജഗദീഷ് വെങ്കലവും നേടി. ഹൈജംപിലാണ് ശ്രീനിതിനു വെങ്കലം ലഭിച്ചത്. 2.20 മീറ്റർ ചാടിയാണ് ശ്രീനിത് വെങ്കലം സ്വന്തമാക്കിയത്. ഈയിനത്തിൽ ഡൽഹിയുടെ തേജസ്വിൻ ശങ്കർ (2.22 മീറ്റർ) മീറ്റ് റിക്കാർഡിനൊപ്പമെത്തുന്ന പ്രകടനത്തോടെ സ്വർണം നേടി. ജാവലിൻ ത്രോയിൽ തന്റെ തന്നെ പേരിലുള്ള ദേശീയ റിക്കാർഡ് മറികടന്ന പ്രകടനവുമായി അനു റാണി സ്വർണം നേടി. ദൂരം 58.83 മീറ്റർ. മീറ്റ് നാളെ അവസാനിക്കാനിരിക്കേ, 183.5 പോയിന്റ് നേടിയ റെയിൽവേസ് ഒന്നാം സ്‌ഥാനത്തു തുടരുകയാണ്. 53.5 പോയിന്റുള്ള കേരളം നാലാമതാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.