മാഞ്ചസ്റ്റർ യുണൈറ്റഡിനു ജയം; ഇന്ററിനു തോൽവി
Friday, September 30, 2016 12:06 PM IST
മാഞ്ചസ്റ്റർ: യൂറോപ്പ ലീഗ് ഫുട്ബോളിൽ ഇംഗ്ലീഷ് കരുത്തരായ മാഞ്ചസ്റ്റർ യുണൈറ്റഡ് കഷ്‌ടിച്ചു ജയിച്ചു. മറ്റ് മത്സരങ്ങളിൽ എ.എസ് റോമയും സെനിത് സെന്റ് പീറ്റേഴ്സ്ബർഗും ജയം നേടി വിജയം ആഘോഷിച്ചപ്പോൾ ഇന്റർ മിലാൻ രണ്ടാം തവണയും തോറ്റു. യുണൈറ്റഡ് 1–0ന് സോര്യ ലുഹാൻസ്കിനെ തോൽപ്പിച്ചുഇന്റർ മിലാനെ ഒന്നിനെതിരേ മൂന്നു ഗോളിനു സ്പാർട്ട പ്രാഹ തകർത്തു. എ.എസ് റോമ റുമാനിയൻ ക്ലബ് അസ്ത്രയെ എതിരില്ലാത്ത നാലു ഗോളിനു പരാജയപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.