അസോസിയേഷനുകളുടെ തർക്കം; ദേശീയ സൈക്കിൾ പോളോ മത്സരം നിർത്തിവച്ചു
അസോസിയേഷനുകളുടെ തർക്കം; ദേശീയ സൈക്കിൾ പോളോ മത്സരം നിർത്തിവച്ചു
Friday, September 30, 2016 12:06 PM IST
കളമശേരി: കേരളത്തെ പ്രതിനിധീകരിച്ച് ആരു മത്സരിക്കുമെന്ന അസോസിയേഷനുകളുടെ തർക്കത്തെത്തുടർന്ന് ഏലൂർ ഫാക്ട് മൈതാനത്തു നടക്കുന്ന ദേശീയ സൈക്കിൾ പോളോ മത്സരം നിർത്തിവച്ചു. വ്യാഴാഴ്ചയും അസോസിയേഷനുകളുടെ തർക്കത്തെത്തുടർന്ന് കേരളത്തിന്റെ മത്സരം മാറ്റിവച്ചിരുന്നു.

സംസ്‌ഥാനത്തെ രണ്ട് അസോസിയേഷനുകളായ കേരള സൈക്കിൾ പോളോ അസോസിയേഷനും സൈക്കിൾ പോളോ അസോസിയേഷൻ ഓഫ് കേരളയും തമ്മിലുള്ള തർക്കംമൂലമാണു വിവിധ സംസ്‌ഥാനങ്ങളിൽനിന്നെത്തിയ ടീമുകൾ വലഞ്ഞത്. കോടതി ഉത്തരവനുസരിച്ച് അഫിലിയേഷൻ ഉള്ള തങ്ങളെ കേരളത്തെ പ്രതിനിധീകരിച്ചു കളിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കേരള സൈക്കിൾ പോളോ അസോസിയേഷൻ രംഗത്തു വരികയായിരുന്നു. തുടർന്ന് അസസോസിയേഷനുകൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് മത്സരവേദിയായ ഏലൂർ ഗ്രൗണ്ടിലെ മൈക്ക്സെറ്റ് ഏലൂർ പോലീസ് ഇന്നലെ രാവിലെ വന്ന് എടുത്തു കൊണ്ടുപോയി.


അതേസമയം, കേരള സൈക്കിൾ പോളോ അസോസിയേഷന് കേരളത്തെ പ്രതിനിധീകരിച്ചു പങ്കെടുക്കാനുള്ള അനുകൂല വിധിക്കെതിരേ തങ്ങളുടെ അപ്പീൽ കോടതി തള്ളിയതോടെ മത്സരം റദ്ദാക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നു സംഘാടകരായ സൈക്കിൾ പോളോ അസോസിയേഷൻ ഓഫ് കേരള അറിയിച്ചു. പുതിയ ജില്ലാ സ്പോർട്സ് സമിതിക്ക് ഇതിനു പിന്നിൽ റോളുണ്ടെന്ന് ആരോപണമുണ്ട്. ഒക്ടോബർ രണ്ടു വരെയാണു മത്സരങ്ങൾ തീരുമാനിച്ചിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.