ശിഖർ ധവാനെ കളിയാക്കി സോഷ്യൽ മീഡിയ
ശിഖർ ധവാനെ കളിയാക്കി സോഷ്യൽ മീഡിയ
Friday, September 30, 2016 12:06 PM IST
ഈഡൻ ഗാർഡൻ ടെസ്റ്റിൽ ഒരു റൺസ് മാത്രമെടുത്തു പുറത്തായ ശിഖർ ധവാനെതിരേ സോഷ്യൽ മീഡിയയിൽ ആക്ഷേപ വർഷം. മികച്ച ഫോമിലുള്ള ഗൗതം ഗംഭീറിനെ ഒഴിവാക്കി ധവാനെ അവസാന ഇലവനിൽ ഉൾപ്പെടുത്തിയതാണ് ആരാധകരെ ചൊടിപ്പിച്ചത്. ധവാനെ മാത്രമല്ല ഗംഭീറിനെ തഴഞ്ഞ് മോശം ഫോമിലുള്ള ധവാനെ ടീമിലുൾപ്പെടുത്തിയ വിരാട് കോഹ് ലിയ്ക്കും കിട്ടി കണക്കിനു തെറി. ആരാധകർ മാത്രമല്ല, മുൻതാരങ്ങളും നിലവിലെ താരങ്ങളുമെല്ലാം ധവാനെതിരേ വിമർശനശരങ്ങളാണ് എയ്തുവിട്ടത്.

ഗംഭീറിനു മേൽ കോഹ്ലി നടപ്പാക്കിയത് ഒരു തരത്തിൽ സർജിക്കൽ സ്ട്രൈക്കായിരുന്നെന്നാണു രവീന്ദ്ര ജഡേജ ട്വിറ്ററിൽ കുറിച്ചത്. ആശിഷ് നെഹ്റയുടെ ട്വീറ്റായിരുന്നു ബഹുരസം, ഗൗതം ഗംഭീറിനു പകരം ധവാനെ ടീമിലെടുത്തതിനെ ഹണിമൂണാഘോഷിക്കാൻ സ്വിറ്റ്സർലൻഡിനെ അവഗണിച്ച് ബംഗ്ലാദേശിനെ തിരഞ്ഞെടുക്കുന്നതിനോടാണു നെഹ്റ താരതമ്യപ്പെടുത്തിയത്.

മഹേന്ദ്ര സിംഗ് ധോണിയുടെ കഥ പറയുന്ന ‘എംഎസ് ധോണി: ദി അൺ ടോൾഡ് സ്റ്റോറി’” എന്ന സിനിമ കാണാൻ വേണ്ടിയാണ് ധവാൻ നേരത്തെ ഔട്ടായതെന്നും കമന്റുകളുണ്ട്.


മാഗി ന്യൂഡിൽസിന്റെ അടുത്ത ബ്രാൻഡ് അംബാസഡർ ധവാനാകുമെന്നാണ് വേറൊരു കമന്റ്, മാഗി ന്യൂഡിൽസിന് വേണ്ടി വരുന്നത് രണ്ടു മിനിറ്റാണെങ്കിൽ ധവാൻ ക്രീസിൽ ചെലവിടുന്നതും ഏറെക്കുറേ സമാനമാണെന്നാണു നിരീക്ഷണം.

മൈക്കൾ ജാക്സണും ധവാനും തമ്മിൽ ഒരു സാമ്യമുണ്ടെന്നും, രണ്ടു പേരും പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെയാണ് ഗ്ലൗ ധരിക്കുന്നതെന്നും ചിലർ പറയുന്നു.

ധവാന്റെ സമീപകാല പ്രകടനം ചൂണ്ടിക്കാട്ടിയാണ് ആളുകൾ ആക്ഷേപങ്ങൾ ചൊരിയുന്നത്. വെസ്റ്റ് ഇൻഡീസിനെതിരെ ആന്റിഗ്വയിൽ ആദ്യ ഇന്നിംഗ്സിൽ നേടിയ 84 റൺസിനു ശേഷം യഥാക്രമം 27, 26, 1 എന്ന നിലയിലാണ് ധവാൻ പരമ്പര അവസാനിപ്പിച്ചത്. ദുലീപ് ട്രോഫിയുടെ ഫൈനലിൽ രണ്ടിംന്നിംഗ്സുകളിലും 29 റൺസ് വീതമെടുക്കാനേ ധവാനു കഴിഞ്ഞുള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.