ഇന്ത്യൻ സൂപ്പർ ലീഗിന് ഇന്നു തുടക്കം; കൊമ്പുകുലുക്കി ബ്ലാസ്റ്റേഴ്സ്
ഇന്ത്യൻ സൂപ്പർ ലീഗിന് ഇന്നു തുടക്കം; കൊമ്പുകുലുക്കി ബ്ലാസ്റ്റേഴ്സ്
Friday, September 30, 2016 12:06 PM IST
ഗോഹട്ടി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ മൂന്നാം സീസണ് ഇന്നു തുടക്കമിടും. ഉദ്ഘാടനമത്സരത്തിൽ ആദ്യ സീസണിലെ റണ്ണേഴ്സ്അപ്പുകളായ മലയാളികളുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്സ് എവേ പോരാട്ടത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. ഗോഹട്ടിയിലെ ഇന്ദിരാഗാന്ധി അത്ലറ്റിക് സ്റ്റേഡിയമാണ് ഉദ്ഘാടനമത്സരത്തിനു വേദിയൊരുക്കുന്നത്. രാത്രി 7.00നാണു മത്സരം.

ഇന്ത്യൻ ഫുട്ബോളിനു പുതിയ മാനം നൽകിയ ഐഎസ്എലിനെ ഫുട്ബോൾ ആരാധകർ ഇരും കൈയും നീട്ടിയാണ് സ്വീകരിച്ചത്. കഴിഞ്ഞ രണ്ടു സീസണിലും ലീഗ് വൻ വിജയം നേടുകയും ചെയ്തു. ഇത്തവണ കൂടുതൽ ആവേശകരമായ മത്സരമൊരുക്കാൻ ഓരോ ടീമും മികച്ച പരിശീലകരെയും കളിക്കാരെയുമാണു തെരഞ്ഞെടുത്തിരിക്കുന്നത്.

കഴിഞ്ഞ രണ്ടു സീസണിലും നേരിയ വ്യത്യാസത്തിൽ സെമി ഫൈനൽ പ്രവേശനം നടക്കാതെ പോയ നോർത്ത് ഈസ്റ്റ് ഇത്തവണ പുതിയ പരിശീലകൻ നെലോ വിൻഗാദയെന്ന മുൻ പോർച്ചുഗീസ് പരിശീലകന്റെ കീഴിൽ ഇത്തവണ സെമി പ്രതീക്ഷയുമായാണ് എത്തുന്നത്. കഴിഞ്ഞ സീസണിൽ തകർന്നു പോയ കേരള ബ്ലാസ്റ്റേഴ്സ് ഇംഗ്ലീഷ് പരിശീലകൻ സ്റ്റീവ് കോപ്പലിന്റെ കീഴിൽ വൻ തിരിച്ചുവരവാണു പ്രതീക്ഷിക്കുന്നത്. ആദ്യ സീസണിൽ ഫൈനലിലെത്തിയ ബ്ലാസ്റ്റേഴ്സിന് രണ്ടാം സീസണിൽ അവസാന സ്‌ഥാനക്കാരാകേണ്ടിവന്നു. കഴിഞ്ഞ സീസണിലെ തിരിച്ചടികളി ൽനിന്നു കൂടുതൽ കരുത്തോടെ ആദ്യ മത്സരം ജയിച്ച് മുഴുവൻ പോയിന്റും നേടാനാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്.

ഹെഡ് ടു ഹെഡ്

കേരള ബ്ലാസ്റ്റേഴ്സും നോർത്ത് ഈസ്റ്റ് യുണൈറ്റഡും നാലു തവണ പോരാടി. ഇതിൽ രണ്ടു പ്രാവശ്യം സച്ചിൻ തെണ്ടുൽക്കറിന്റെ ബ്ലാസ്റ്റേഴ്സ് ജയിച്ചു. കഴിഞ്ഞ വർഷമായിരുന്നു ഈ ജയങ്ങൾ. 3–1നും 4–1നുമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം. ഒരു തവണ മത്സരം സമനിലയായി. ആദ്യ സീസണിൽ നോർത്ത് ഈസ്റ്റും ബ്ലാസ്റ്റേഴ്സും ആദ്യമായി ഏറ്റുമുട്ടിയപ്പോൾ ജയം ബോളിവുഡ് താരം ജോൺ ഏബ്രഹാമിന്റെ ടീമിനായിരുന്നു.

പോരാട്ടം ഇവർ തമ്മിൽ

കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റിന്റെ ടോപ് സ്കോററായ നികോളാസ് വെലെസും ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തിലെ വിശ്വസ്‌ഥനായ സന്ദേശ് ജിംഗനും തമ്മിലുള്ള പോരാട്ടത്തിനു മത്സരം വേദിയാകും. അഞ്ചു തവണയാണ് വെലെസ് കഴിഞ്ഞ സീസണിൽ വല കുലുക്കിയത്. വേഗവും സൂക്ഷ്മതയുമുള്ള വെലെസിനെ തടയാൻ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തിനു പിടിപ്പതു പണിയാകും. ആദ്യ സീസണിൽ പ്രതിരോധത്തിൽ മികച്ച പ്രകടനം നടത്തിയ ജിംഗൻ എമേർജിംഗ് താരത്തിനുള്ള അവാർഡ് നേടിയ ജിംഗനെയാണ് നോർത്ത് ഈസ്റ്റിന് ഏറ്റവും പേടിക്കേണ്ട പ്രതിരോധതാരം.

നോർത്ത് ഈസ്റ്റിന്റെ മധ്യനിരയെ കൂടുതൽ ചടുലമാക്കാൻ മാർക്വീ താരം ദിദിയെ സൊക്കോറയെയാണു ചുമതലപ്പെടുത്തിയിരിക്കുന്നത്. ഐവറി കോസ്റ്റിനുവേണ്ടി കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങളിൽ ഇറങ്ങിയതിന്റെ പരിചയസമ്പത്ത് സൊക്കോറയ്ക്കുണ്ട്. കഴിഞ്ഞ സീസണിൽ സൊക്കോറെ പൂന സിറ്റിക്കൊപ്പമായിരുന്നു. ഈ താരത്തിന്റെ പരിചയസമ്പത്ത് ഇന്നത്തെ മത്സരത്തിൽ നിർണായകമാകും. ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയിൽ ഹൊസുവിനാണ് ഉത്തരവാദിത്തം കൂടുതൽ. കോപ്പൽ ഹൊസുവിന് പ്ലേമേക്കർ സ്‌ഥാനമാണ് നൽകിയിരിക്കുന്നത്. ഗോളിനുള്ള വഴിയൊരുക്കാൻ മിടുക്കനാണ് ഈ സ്പെയിൻകാരൻ. കഴിഞ്ഞ സീസണിൽ മൂന്ന് അസിസ്റ്റും ഈ താരത്തിൽനിന്നുണ്ടായിരുന്നു. നോർത്ത് ഈസ്റ്റിനെതിരേ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോൾ ഹൊസുവിന്റെ വകയായിരുന്നു. ഹൊസുവിന്റെ നീക്കങ്ങളെ തടയുകയാണ് നോർത്ത് ഈസ്റ്റ് ലക്ഷ്യംവയ്ക്കുക.

ചെന്നൈയിൻ എഫ്സിയിൽനിന്നു മെയ്ൽസൺ ആൽവ്സിനെ സ്വന്തമാക്കി നോർത്ത് ഈസ്റ്റ് പുതിയ സീസണിൽ പക്വമായ വാങ്ങൽ നടത്തി. പന്തുമായി കയറുന്ന ഏതൊരു എതിർ കളിക്കാരന്റെ പക്കൽനിന്നും പന്തു റാഞ്ചാൻ വിദഗ്ധനാണ്. ആൽവ്സ്കൂടി ചേരുന്നതോടെ നോർത്ത് ഈസ്റ്റിന്റെ പ്രതിരോധം ശക്‌തമാകുമെന്നാണ് കണക്കുകൂട്ടുന്നത്.


കേരള ബ്ലാസ്റ്റേഴ്സിനുവേണ്ടി ആറു ഗോളും മൂന്ന് അസിസ്റ്റുമായി തിളങ്ങിയ ആന്റോണിയോ ജെർമയിന്റെ സാന്നിധ്യം ഇത്തവണയും സച്ചിന്റെ ടീമിന് ഊർജം നൽകുന്നതാണ്. വേഗവും കൃത്യതുമാണു ജെർമയിന്റെ പ്രത്യേകതകൾ.

ഐഎസ്എൽ 2016 ഫിക്സ്ചർ

ഒക്ടോബർ 1– നോർത്ത് ഈസ്റ്റ് – കേരള ഗോഹട്ടി
ഒക്ടോബർ 2– കോൽക്കത്ത– ചെന്നൈയിൻ കോൽക്കത്ത
ഒക്ടോബർ 3– പൂന–മുംബൈ പൂന
ഒക്ടോബർ 4 –നോർത്ത് ഈസ്റ്റ്–ഗോവ ഗോഹട്ടി
ഒക്ടോബർ 5– കേരള–കോൽക്കത്ത കൊച്ചി
ഒക്ടോബർ 6– ചെന്നൈ–ഡൽഹി ചെന്നൈ
ഒക്ടോബർ 7– മുംബൈ–നോർത്ത് ഈസ്റ്റ് മുംബൈ
ഒക്ടോബർ 8– ഗോവ–പൂന ഫറ്റോർഡ
ഒക്ടോബർ 9– കേരള–ഡൽഹി കൊച്ചി
ഒക്ടോബർ 11 –മുംബൈ–കോൽക്കത്ത മുംബൈ
ഒക്ടോബർ 12– പൂന–നോർത്ത് ഈസ്റ്റ് പൂന
ഒക്ടോബർ 13– ചെന്നൈ–ഗോവ ചെന്നൈ
ഒക്ടോബർ 14– കേരള–മുംബൈ കൊച്ചി
ഒക്ടോബർ 15–ഡൽഹി–നോർത്ത് ഈസ്റ്റ് ഡൽഹി
ഒക്ടോബർ 16–കോൽക്കത്ത–ഗോവ കോൽക്കത്ത
ഒക്ടോബർ 17–പൂന–കേരളപൂന
ഒക്ടോബർ 18–ഡൽഹി–മുംബൈഡൽഹി
ഒക്ടോബർ 20–നോർത്ത് ഈസ്റ്റ്–ചെന്നൈയിൻ ഗോഹട്ടി
ഒക്ടോബർ 21–മുംബൈ–ഗോവമുംബൈ
ഒക്ടോബർ 22 – കോൽക്കത്ത–ഡൽഹികോൽക്കത്ത
ഒക്ടോബർ 23–പൂന–ചെന്നൈപൂന
ഒക്ടോബർ 24– ഗോവ–കേരളഫറ്റോഡ
ഒക്ടോബർ 25–കോൽക്കത്ത–മുംബൈകോൽക്കത്ത
ഒക്ടോബർ 27–ഡൽഹി–പൂനഡൽഹി
ഒക്ടോബർ 28 – നോർത്ത് ഈസ്റ്റ്–കോൽക്കത്ത ഗോഹട്ടി
ഒക്ടോബർ 29–ചെന്നൈയിൻ–കേരള ചെന്നൈ
ഒക്ടോബർ 30–ഗോവ–ഡൽഹിഫറ്റോഡ
നവംബർ 2– ചെന്നൈയിൻ–മുംബൈചെന്നൈ
നവംബർ 3– പൂന–ഗോവപൂന
നവംബർ 4– ഡൽഹി–കേരളഡൽഹി
നവംബർ 5 – നോർത്ത് ഈസ്റ്റ് –മുംബൈ ഗോഹട്ടി
നവംബർ 6– പൂന–കോൽക്കത്തപൂന
നവംബർ 8–കേരള–ഗോവ കൊച്ചി
നവംബർ 9– ഡൽഹി–ചെന്നൈഡൽഹി
നവംബർ 10– മുംബൈ–പൂനമുംബൈ
നവംബർ 11–ഗോവ–നോർത്ത് ഈസ്റ്റ്ഫറ്റോഡ
നവംബർ 12–കേരള–ചെന്നൈയിൻകൊച്ചി
നവംബർ 13–ഡൽഹി–കോൽക്കത്തഡൽഹി
നവംബർ 15–ചെന്നൈയിൻ–പൂന ചെന്നൈ
നവംബർ 16–ഗോവ–മുംബൈഫറ്റോഡ
നവംബർ17–കോൽക്കത്ത–നോർത്ത് ഈസ്റ്റ്കോൽക്കത്ത
നവംബർ 18– പൂന–ഡൽഹിപൂന
നവംബർ 19–മുംബൈ–കേരളമുംബൈ
നവംബർ 20–ചെന്നൈയിൻ–കോൽക്കത്തചെന്നൈ
നവംബർ 22– നോർത്ത് ഈസ്റ്റ്–പൂനഫറ്റോഡ
നവംബർ 23–മുംബൈ–ചെന്നൈമുംബൈ
നവംബർ 24–ഗോവ–കോൽക്കത്തഫറ്റോഡ
നവംബർ 25–കേരള–പൂനകൊച്ചി
നവംബർ 26–ചെന്നൈ–നോർത്ത് ഈസ്റ്റ്ചെന്നൈ
നവംബർ 27–ഡെൽഹി–ഗോവ ഡൽഹി
നവംബർ 29–കോൽക്കത്ത–കേരളകോൽക്കത്ത
നവംബർ 30– നോർത്ത് ഈസ്റ്റ്–ഡൽഹിഗോഹട്ടി
ഡിസംബർ 1–ഗോവ–ചെന്നൈ ഫറ്റോർഡ
ഡിസംബർ 2–കോൽക്കത്ത–പൂന കോൽക്കത്ത
ഡിസംബർ 3–മുംബൈ–ഡൽഹിമുംബൈ
ഡിസംബർ 4–കേരള–നോർത്ത് ഈസ്റ്റ്കൊച്ചി
സെമി ആദ്യ പാദം
ഡിസംബർ 10
ഡിസംബർ 11
സെമി രണ്ടാം പാദം
ഡിസംബർ 13
ഡിസംബർ 14
ഫൈനൽ
ഡിസംബർ 18

എല്ലാ മത്സരങ്ങളും രാത്രി എഴിന് സ്റ്റാർ സ്പോർട്സിലും
ഏഷ്യാനെറ്റ് മൂവീസിലും (മലയാളം) തത്സമയം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.