സംസ്‌ഥാന സീനിയർ കബഡി ചാമ്പ്യൻഷിപ്പ്: കാസർഗോഡ് ചാമ്പ്യന്മാർ
Saturday, October 1, 2016 11:32 AM IST
കട്ടപ്പന: കാസർഗോഡിനോട് കൊല്ലം പൊരുതിവീണു. 61–ാമതു സംസ്‌ഥാന സീനിയർ കബഡി ചാമ്പ്യൻഷിപ്പിൽ പുരുഷവിഭാഗം ഫൈനൽ മത്സരത്തിൽ ഫൈവ് റെയ്ഡിലാണ് കാസർഗോഡ് കൊല്ലത്തെ ഒരുപോയിന്റിനു പരാജയപ്പെടുത്തിയത്.

അവസാന അഞ്ചുമിനിറ്റി മത്സരത്തിൽ 28 – 28 സമനില പിടിച്ചപ്പോഴാണ് ഫൈവ് റെയ്ഡ് അനുവദിച്ചത്. തുടക്കംമുതൽ അവസാനംവരെ ഇഞ്ചോടിഞ്ചു പോരാടിയ മത്സരം ഗ്രൗണ്ടിനെ ഇളക്കിമറിച്ചു.

സെമിഫൈനലിൽ കോട്ടയത്തെയാണ് കാസർഗോഡ് പരാജയപ്പെടുത്തിയത്. കൊല്ലം കണ്ണൂരിനെ പരാജയപ്പെടുത്തിയാണ് ഫൈനലിൽ കടന്നത്.


വനിതാവിഭാഗം ഫൈനലിൽ തിരുവനന്തപുരവും കൊല്ലത്തെ പരാജയപ്പെടുത്തി. അണക്കര സെന്റ് തോമസ് ഫ്ള്ഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വിജയികൾക്ക് കട്ടപ്പന ഡിവൈഎസ്പി സി.എസ്. രാജ്മോഹൻ സമ്മാനങ്ങൾ വിതരണംചെയ്തു. സമാപനസമ്മേളനത്തിൽ കബഡി അസോസിയേഷൻ ജില്ലാപ്രസിഡന്റ് ഡേവിസ് തോമസ് തോട്ടത്തിൽ അധ്യക്ഷത വഹിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.