തുടക്കം വർണാഭം
തുടക്കം വർണാഭം
Saturday, October 1, 2016 11:32 AM IST
ഗോഹട്ടി: ഉദ്ഘാടനച്ചടങ്ങുകൾ വർണാഭമാക്കിയാണ് ഐഎസ്എൽ മൂന്നാം സീസണു തിരിതെളിഞ്ഞത്. ബോളിവുഡ് താരങ്ങളായ ജാക്വലിൻ ഫെർണാണ്ടസ്, ആലിയ ഭട്ട്, വരുൺ ധവാൻ എന്നിവരുടെ നൃത്തങ്ങൾ ചടങ്ങിനു മാറ്റേകി. ബ്ലാസ്റ്റേഴ്സ് ഉടമ സച്ചിൻ തെണ്ടുൽക്കർ, ചെന്നൈയിൻ ഉടമകളായ മഹേന്ദ്ര സിംഗ് ധോണി, അഭിഷേക് ബച്ചൻ, നോർത്ത് ഈസ്റ്റ് ഉടമ ജോൺ ഏബ്രഹാം എന്നിവരുടെ സാന്നിധ്യം കാണികളെ ആവശത്തിലാറാടിച്ചു. ഐഎസ്എൽ മുഖ്യ സംഘാടക നിത അംബാനിയാണ് മൂന്നാം സീസൺ ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചത്. ചടങ്ങിൽ ഒളിമ്പിക് വെള്ളി മെഡൽ ജേതാവ് പി.വി. സിന്ധുവിനെ ആദരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.