ഡികോക്കിന്റെ മികവിൽ ദക്ഷിണാഫ്രിക്കയ്ക്കു ജയം
ഡികോക്കിന്റെ മികവിൽ ദക്ഷിണാഫ്രിക്കയ്ക്കു ജയം
Saturday, October 1, 2016 11:32 AM IST
സെഞ്ചൂറിയൻ: ഓപ്പണിംഗ് ബാറ്റ്സ്മാൻ ക്വിന്റൺ ഡി കോക്കിന്റെ തകർപ്പൻ സെഞ്ചുറിയുടെ കരുത്തിൽ ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യമത്സരത്തിൽ ദക്ഷിണാഫ്രിക്ക ലോക ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ ആറു വിക്കറ്റിനു തകർത്തു. 113 പന്തിൽ 178 റൺസ് നേടിയ ഡി കോക്ക് ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി ഏറ്റവും ഉയർന്ന വ്യക്‌തിഗത റൺസ് നേടുന്ന രണ്ടാമത്തെ താരമായി. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്‌ടത്തിൽ 294 റൺസ് നേടി. മറുപടിയിൽ ആതിഥേയർ നാലു വിക്കറ്റ് മാത്രം നഷ്‌ടമാക്കി 36.2 ഓവറിൽ 295 റൺസ് നേടി ജയം സ്വന്തമാക്കി.


ബാറ്റിംഗിന് അനുകൂലമായ പിച്ചിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക സന്ദർശകരെ ബാറ്റിംഗിനു വിട്ടു. ജോർജ് ബെയ്ലി (74), ജോൺ ഹേസ്റ്റിംഗ് (51) ഏഴാം വിക്കറ്റ് കൂട്ടുകെട്ടിൽ നേടിയ 79 റൺസാണ് ഓസീസിനെ മുന്നൂറിനടുത്തുള്ള സ്കോറിലെത്തിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഡി കോക്കും റിലി റോസോവും തുടക്കം മുതലേ ഓസീസിന്റെ ബൗളർമാർക്കു മേൽ ആധിപത്യം സ്‌ഥാപിച്ചു. 145 റൺസിലാണ് ഈ കൂട്ടുകെട്ട് തകരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.