ചെൽസിക്കും ആഴ്സണലിനും മികച്ച ജയം
ചെൽസിക്കും ആഴ്സണലിനും മികച്ച ജയം
Saturday, October 15, 2016 11:54 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിനെ നിലവിലെ ചാമ്പ്യന്മാരും മുൻ ചാമ്പ്യന്മാരും ഏറ്റുമുട്ടിയപ്പോൾ ജയം മുൻ ചാമ്പ്യന്മാരായ ചെൽസിക്ക്. ചെൽസിയുടെ സ്വന്തം സ്റ്റാംഫോർഡ് ബ്രിഡ്ജിൽ എതിരില്ലാത്ത മൂന്നു ഗോളിനു ലീസ്റ്റർ തോറ്റു. ലീഗിൽ ഫോമിൽ തുടരുന്ന ഡിയേഗോ കോസ്റ്റ ഏഴാം മിനിറ്റിൽ വല കുലുക്കി ആന്റോണിയോ കോന്റയുടെ ചെൽസിയെ മുന്നിലെത്തിച്ചു. ഇതിനുശേഷം ഡേവിഡ് ലൂയിസിന്റെ ഒരു ശ്രമം വലയുടെ മുകളിലൂടെയായി. എഡൻ ഹസാർഡ് 33–ാം മിനിറ്റിൽ ചെൽസിയുടെ ലീഡ് ഉയർത്തി. വല ലക്ഷ്യമാക്കി മികച്ചൊരു ഷോട്ട് പോലും ഉതിർക്കാൻ ലീസ്റ്ററിനായില്ല. 80–ാം മിനിറ്റിൽ വിക്ടർ മോസസ് ലീസ്റ്ററിന്റെ വല മൂന്നാം തവണയും കുലുക്കികൊണ്ട് ചെൽസിയുടെ ജയം ഉറപ്പിച്ചു. എട്ട് കളിയിൽ 16 പോയിന്റുമായി മുൻ ചാമ്പ്യന്മാർ അഞ്ചാം സ്‌ഥാനത്താണ്.


സ്വന്തം എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ആഴ്സണൽ 3–2ന് സ്വാൻസി സിറ്റിയെ ആവേശകരമായ പോരാട്ടത്തിൽ തോൽപ്പിച്ചു. തിയോ വാൽകോട്ടിന്റെ ഇരട്ട ഗോളിനു പുറമെ 28–ാം ജന്മദിനം ആഘോഷിക്കുന്ന മെസ്യൂട്ട് ഓസിലിന്റെയും ഗോളുകളാണ് പീരങ്കിപടയ്ക്കു വിജയം നൽകിയ്. 26, 33 മിനിറ്റുകളിലായിരുന്ന വാൽകോട്ട് വലകുലുക്കിയത്. 57–ാം മിനിറ്റിലായിരുന്നു ഓസിലിന്റെ ഗോൾ. ഗിൽഫി സിഗുർഡ്സൺ (38), ബോർഹ (66) എന്നിവർ സ്വാൻസിക്കുവേണ്ടി വലകുലുക്കി. 70–ാം മിനിൽ ഗ്രാനിറ്റ് ജാക്ക ചുവപ്പ് കാർഡ് കണ്ടതിനെത്തുർന്ന് ആഴ്സണൽ പത്തു പേരുമായാണ് മത്സരം പൂർത്തിയാക്കിയത്. എതിർനിരയിൽ ഒരാൾ കുറഞ്ഞതോടെ സ്വാൻസി ആക്രമണം ശക്‌തമാക്കി. മികച്ച അവസരങ്ങൾ നേടാനും അവർക്കായി. മറ്റൊരു മത്സരത്തിൽ ബോൺമൗത്ത് 6–1ന് ഹൾസിറ്റിയെ തോൽപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.