ആൻഡി മുറെ ചാമ്പ്യൻ
ആൻഡി മുറെ ചാമ്പ്യൻ
Sunday, October 16, 2016 10:36 AM IST
ഷാങ്ഹായ്: ബ്രിട്ടന്റെ ആൻഡി മുറേ ഷാങ്ഹായ് മാസ്റ്റേഴ്സ് ജേതാവ്. സ്പെയിനിന്റെ 15—ാം സീഡ് റോബർട്ടോ ബാറ്റിസ്റ്റയെ മുട്ടുകുത്തിച്ചാണ് മുമേ കിരീടത്തിലേക്കെത്തിയത്. സ്കോർ: 7–—6, 6—–1. ലോക ഒന്നാം നമ്പർ നൊവാക് ജോക്കോവിച്ചിനെ പരാജയപ്പെടുത്തിയാണ് ബാറ്റിസ്റ്റ ഫൈനലിലെത്തിയത്. ഷാങ്ഹായിയിൽ മുറേയുടെ മൂന്നാം കിരീടമാണിത്.

കിരീടത്തോടെ മുറേ ലോക ഒന്നാം നമ്പറിലേക്ക് ഒരുപടികൂടി അടുത്തു. ജോക്കോവിച്ചിനേക്കാൾ 915 പോയിന്റ് മാത്രം പിന്നിലാണ് മുറേ. നിലവിലെ ഫോം തുടർന്നാൽ ഈ വർഷം അവസാനത്തോടെ മുറേ ഒന്നാം നമ്പറിലെത്തുമെന്നു കരുതപ്പെടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.