പി.വി. സിന്ധു ഇന്നു ഡെന്മാർക്ക് ഓപ്പണിൽ ഇറങ്ങും
പി.വി. സിന്ധു ഇന്നു ഡെന്മാർക്ക് ഓപ്പണിൽ ഇറങ്ങും
Tuesday, October 18, 2016 11:28 AM IST
ഒഡെൻസ്: ഒളിമ്പിക് വെള്ളിമെഡലിന്റെ തിളക്കവുമായി ഇന്ത്യയുടെ ബാഡ്മിന്റൺ താരം പി.വി. സിന്ധു ഡെന്മാർക്ക് ഓപ്പണിൽ. ഒളിമ്പിക്സിനു ശേഷം സിന്ധു പങ്കെടുക്കുന്ന അന്താരാഷ് ട്ര ടൂർണമെന്റാണ് ഡെന്മാർക്ക് ഓപ്പൺ. ഒളിമ്പിക്സിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമാണ് സിന്ധു. ഇന്നു ചൈനയുടെ ഹെ ബിൻജിയാവോയ്ക്കെതിരേയാണ് സിന്ധുവിന്റെ ആദ്യ മത്സരം. ഒളിമ്പിക്സ് എനിക്ക് വലിയ ആത്മവിശ്വാസമാണ് നൽകിയിരിക്കുന്നത്. കിരീടം നേടുകയാണു ലക്ഷ്യം. നലവിൽ മികച്ച ഫോമിലാണ്. അത് തുടരാനാവുമെന്നാണു കരുതുന്നത് –സിന്ധു പറഞ്ഞു. ബിംഗ്ജിയാവോയുമായി നാലുതവണ ഏറ്റുമുട്ടിയിട്ടുള്ള സിന്ധുവിന് ഒരിക്കലേ ജയിക്കാനായിട്ടുള്ളൂ. ലോകചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയതോടെയാണ് സിന്ധു ശ്രദ്ധിക്കപ്പെടുന്നത്. കഴിഞ്ഞ വർഷം ഡെൻമാർക്ക് ഓപ്പണിൽ റണ്ണേഴ്സ് അപ്പായിരുന്നു പി.വി. സിന്ധു. ഒളിമ്പിക്സ് ക്വാർട്ടർ ഫൈനലിൽ കടന്ന ഇന്ത്യയുടെ പുരുഷ താരമായ കിഡംബി ശ്രീകാന്ത് പരിക്കിനെത്തുടർന്ന് ടൂർണമെന്റിൽ കളിക്കുന്നില്ല. പുരുഷൻമാരുടെ സിംഗിൾസിൽ അജയ് ജയറാമാണ് സീഡിംഗിൽ മുന്നിൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.