ഇന്ത്യ– തായ്ലൻഡ് സെമി ഇന്ന്
Thursday, October 20, 2016 11:59 AM IST
അഹമ്മദാബാദ്: കബഡി ലോകകപ്പ് സെമിയിൽ ഇന്ത്യ ഇന്ന് തായ്ലൻഡിനെ നേരിടും. അവസാന ഗ്രൂപ്പ് മത്സരത്തിൽ ജപ്പാനെ 37—–33 തോൽപ്പിച്ചാണ് തായ്ലൻഡ് അവസാന നാലിൽ എത്തിയത്. തായ്ലൻഡ് ഗ്രൂപ്പ് ബി ജേതാക്കളായി സെമിയിൽ കടന്നപ്പോൾ ഇറാൻ രണ്ടാം സ്ഥാനക്കാരായി മുന്നേറി. ഗ്രൂപ്പ് എയിൽ നിന്ന് ദക്ഷിണ കൊറിയയും ഇന്ത്യയുമാണ് സെമിയിൽ കടന്നത്.

അവസാന മൂന്നു മിനിറ്റിലെ മികച്ച പ്രകടനമാണ് തായ്ലൻഡിന്റെ സെമി പ്രവേശനം സാധ്യമാക്കിയത്. 3—ാം മിനിറ്റിൽ എത്തിയപ്പോൾ ഇരുടീമും 32—32 എന്ന നിലയിലായിരുന്നു. തായ്ലൻഡ് ക്യാപ്റ്റൻ കോംസൻ തോംഖാം(11 പോയിന്റ്) ടീമിനെ മുന്നിൽ നിന്ന് നയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.