ഒടുവിൽ നോർത്ത് ഈസ്റ്റ് തോറ്റു
ഒടുവിൽ നോർത്ത് ഈസ്റ്റ് തോറ്റു
Thursday, October 20, 2016 11:59 AM IST
ഗോഹട്ടി: ഇന്ത്യൻ സൂപ്പർ ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ്സി ആതിഥേയരായ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഏക ഗോളിനു പരാജയപ്പെടുത്തി. കഴിഞ്ഞ രണ്ടു സീസണിലും ഗോഹട്ടിയിൽ നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനെതിരെ വിജയിച്ചിട്ടില്ല എന്ന നിരാശ ഈ ജയത്തോടെ ചെന്നൈയിൻ എഫ്സിക്കു മാറി.

49 ാം മിനിറ്റിൽ ഇറ്റാലിയൻ മുന്നേറ്റ താരം ഡേവിഡ് സൂചിയുടേതാണ് വിജയഗോൾ. ചെന്നൈയിൻ എഫ്സിയുടെ ബെർണാർഡ് മെൻഡിയാണ് മാൻ ഓഫ് ദി മാച്ച്.

ഈ ജയത്തോടെ ചെന്നൈയിൻ നാല് മത്സരങ്ങളിൽ നിന്നും ഏഴ് പോയിന്റോടെ മൂന്നാം സ്‌ഥാനത്തേക്കുയർന്നു. ആറ് മത്സരങ്ങളിൽ നിന്നും 10 പോയിന്റ് ഇതിനകം സമ്പാദിച്ച നോർത്ത് ഈസ്റ്റ് ഒന്നാം സ്‌ഥാനത്തു തുടരുന്നു. നോർത്ത് ഈസ്റ്റിന്റെ ആദ്യ തോൽവിയാണിത്. 49 ാം മിനിറ്റിൽ സിയാം ഹാങ്കലാണ് വിജയഗോൾ നേടിയത്. ചെന്നൈയിനു ലഭിച്ച ത്രോയെ തുടർന്നായിരുന്നു ഗോൾ. സിയാം ഹാങ്കലിന്റെ അളന്നുകുറിച്ച ക്രോസിൽ അനായാസമായ ഫസ്റ്റ് ടൈം സൈഡ് വോളി സുബ്രതോ പോൾ സൂക്ഷിച്ച ഗോൾ വലയം തകർത്തു. ഗോഹാട്ടിയിൽ ചെന്നൈയിൻഎഫ്.സിയുടെ ഐഎസ്എലിലെ ആദ്യ ഗോൾ കൂടിയായിരുന്നു ഇത്.


മൂന്നു മാറ്റങ്ങൾ വരുത്തിയാണ് ചെന്നൈയിൻ ഇന്നലെ ഇറങ്ങിയത്. ബെർണാർഡ് മെൻഡി, സിയാം ഹങ്കൽ, പെലൂസ എന്നിവരെ ആദ്യ ഇലവനിലേക്കു കൊണ്ടുവന്നു. റിസെ,ബ്ലാസി,റാണെ എന്നിവരെ ഒഴിവാക്കി. ഇറ്റാലിയൻ കോച്ച് മാർക്കോ മറ്റരാസി ഇറ്റാലിയൻ താരങ്ങളായ പെലൂസോ,സൂച്ചി എന്നിവരെ കൃത്യമായ ആസൂത്രണത്തോടെയാണ് ഇറക്കിയത്. ഈ കണക്കുകൂട്ടൽ ക്ലിക്ക് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.