സിന്ധു പുറത്ത്
സിന്ധു പുറത്ത്
Friday, October 21, 2016 12:11 PM IST
ഒഡെൻസ്: ഡെന്മാർക്ക് ഓപ്പണിൽ ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചു. ഒളിമ്പിക് മെഡൽ ജേതാവ് പി.വി. സിന്ധു രണ്ടാം റൗണ്ടിൽ പുറത്തായി. ഒരു മണിക്കൂറിലേറെ നീണ്ട പോരാട്ടത്തിൽ ജപ്പാന്റെ സയാക സാറ്റോയാണ് സിന്ധുവിനെ പുറത്താക്കിയത്. സ്കോർ: 21–13, 21–23, 21–18. ഒളിമ്പിക്സിനു ശേഷം സിന്ധു പങ്കെടുത്ത് ആദ്യ ടൂർണമെന്റായിരുന്നു ഇത്. ലീഡ് സ്വന്തമാക്കിയ ശേഷമാണ് സിന്ധു രണ്ടാം ഗെയിം വഴങ്ങിയത്. മറ്റ് ഇന്ത്യൻ പ്രതീക്ഷകളായിരുന്ന അജയ് ജയറാമും മലയാളി താരം എച്ച്.എസ്. പ്രോണോയിയും രണ്ടാം റൗണ്ടിൽ പുറത്തായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.