കബഡി ലോകകപ്പ്: ഇന്ത്യ– ഇറാൻ ഫൈനൽ
കബഡി ലോകകപ്പ്: ഇന്ത്യ– ഇറാൻ ഫൈനൽ
Friday, October 21, 2016 12:12 PM IST
അഹമ്മദാബാദ്: തായ്ലൻഡിനെ നിലംപരിശാക്കി ലോകകപ്പ് കബഡിയിൽ ഇന്ത്യ ഫൈനലിൽ. ഇന്നലെ നടന്ന സെമിയിൽ തായ്ലൻഡിനെ 73–20നു തകർത്താണ് ഇന്ത്യ കലാശപ്പോരിന് അർഹത നേടിയത്. ഇറാനാണ് ഇന്നു നടക്കുന്ന ഫൈനലിൽ ഇന്ത്യയുടെ എതിരാളി.

ദക്ഷിണകൊറിയയെ കനത്ത പോരാട്ടത്തിൽ തോൽപ്പിച്ചാണ് ഇറാൻ ഫൈനലിൽ കടന്നത്. 28–22 എന്ന സ്കോറിനായിരുന്നു ഇറാന്റെ വിജയം. 11–13 എന്ന നിലയിൽ പിന്നിൽനിന്ന ശേഷമായിരുന്നു ഇറാന്റെ വിജയം. ഇന്ത്യയുടെ റെയ്ഡും ഡിഫൻസും ഒരുപോലെ മികച്ചുനിന്ന മത്സരത്തിൽ ആദ്യപകുതിയിൽ 36–8ന്റെ ലീഡ് സ്വന്തമാക്കി. 15–3 എന്ന ലീഡിൽനിന്നായിരുന്നു ഇന്ത്യയുടെ തുടർപോയിന്റുകൾ. 14 പോയിന്റ് നേടിയ പ്രദീപ് നർവാലാണ് ടോപ് സ്കോറർ. തുടക്കത്തിലേ ഇന്ത്യ ദക്ഷിണകൊറിയയോടു തോറ്റാണ് തുടങ്ങിയതെങ്കിലും പിന്നീട് ഒരു മത്സരത്തിൽപോലും പരാജയപ്പെടാതെയാണ് ഫൈനലിലെത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.