മെസി മികവിൽ ബാഴ്സ രക്ഷപ്പെട്ടു
മെസി മികവിൽ ബാഴ്സ രക്ഷപ്പെട്ടു
Saturday, October 22, 2016 11:49 AM IST
വാലൻസിയ: ലയണൽ മെസി കളി തീരാൻ സെക്കൻഡുകൾ ബാക്കിയിരിക്കേ നേടി പെനാൽറ്റിയിൽ ബാഴ്സലോണ ജയവുമായി തടിതപ്പി. സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ ബാഴ്സലോണ രണ്ടിനെതിരേ മൂന്നു ഗോളിനു വലൻസിയയെ തോൽപ്പിച്ചു. മെസിയുടെ ഗോളിൽ 22–ാം മിനിറ്റിൽ ബാഴ്സ മുന്നിലെത്തി. എന്നാൽ രണ്ടാം പകുതിയിൽ മുനിർ എൽ ഹദാദി (52), റോഡ്രിഗോ (56) എന്നിവരിലൂടെ വലൻസിയ ലീഡ് തിരിച്ചുപിടിച്ചു. 62–ാം മിനിറ്റിൽ ലൂയി സുവാരസ് ബാഴ്സലോണയ്ക്കു സമനില നൽകി. കളി സമനിലയിലേക്ക് എന്നു തോന്നിയ അവസരത്തിൽ മെസി പെനാൽറ്റിയിലൂടെ (90+4) ബാഴ്സയ്ക്കു വിജയം നേടിക്കൊടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.