എഫ്രേംസും ഗിരിദീപവും ക്വാർട്ടറിൽ
Saturday, October 22, 2016 11:49 AM IST
തിരുവല്ല: രാജഗിരിയിൽ നടക്കുന്ന 31–ാമത് ഫാ. ഫ്രാൻസിസ് സെയിൽസ് ട്രോഫി സൗത്ത് ഇന്ത്യ ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ചാ മ്പ്യൻഷിപ്പിന്റെ ക്വാർട്ടർ ലൈനപ്പായി. ആൺകുട്ടികളുടെ വിഭാഗത്തിൽ മാന്നാനം സെന്റ് എഫ്രേംസും കോട്ടയം ഗിരിദീപം ബഥനിയും തിരുവനന്തപുരം സെന്റ് ജോസഫ്സ് എച്ച്എസ്എസും പുളിങ്കുന്ന് സെന്റ് ജോസഫ്സും മുട്ടം ഷന്താൾ ജ്യോതിയും ക്വാർട്ടറിൽ കടന്നു.

ആൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരം സെന്റ്ജോസഫ്സ് തേവര സേക്രഡ് ഹാർട്ടിനെ പരാജയപ്പെടുത്തി. സ്കോർ: 48–27. ഷന്താൾജ്യോതിയും സേക്രഡ് ഹാട്ടിനെ പരാജയപ്പെടുത്തി. സ്കോർ: 47–26. സെന്റ് എഫ്രേംസ് കോഴിക്കോട് സിൽവർ ഹിൽസിനെ പരാജയപ്പെടുത്തി. സ്കോർ: 36–12.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.