യുവന്റസിനു തോൽവി
യുവന്റസിനു തോൽവി
Sunday, October 23, 2016 11:23 AM IST
മിലാൻ: ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ നിലവിലെ ചാമ്പ്യന്മാരായ യുവന്റസിനെ ഏകപക്ഷീയമായ ഒരു ഗോളിന് എസി മിലാൻ കീഴടക്കി. 2012നുശേഷം ആദ്യമായാണ് മിലാൻ യുവന്റസിനെ തോൽപ്പിക്കുന്നത്. സ്വന്തം തട്ടകമായ സാൻ സിറോ സ്റ്റേഡിയത്തിൽ മാനുവൽ ലൊകാടെലിയുടെ (65) തകർപ്പൻ ഗോളിലായിരുന്നു മിലാന്റെ ജയം. ജയത്തോടെ മിലാൻ രണ്ടാം സ്‌ഥാനത്തേക്കു കയറി. ഒമ്പതു കളിയിൽ 21 പോയിന്റുള്ള യുവന്റസാണ് ഒന്നാം സ്‌ഥാനത്ത്. സീസണിലെ രണ്ടാം തോൽവിയാണ് നിലവിലെ ചാമ്പ്യന്മാർ നേരിട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.