അണ്ടർ 17 ലോകകപ്പ്: ന്യൂഡൽഹിയും വേദി
Sunday, October 23, 2016 11:23 AM IST
ന്യൂഡൽഹി: അടുത്ത വർഷം നടക്കുന്ന അണ്ടർ 17 ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്ക് ന്യൂഡൽഹിയും വേദിയാകും. ജവഹർലാൽ നെഹ്റു സ്റ്റേഡിയം കോംപ്ലക്സാണു ലോകകപ്പിനു വേദിയാകുന്നത്. ഇന്നലെ ന്യൂഡൽഹിയിലെ സ്റ്റേഡിയം സന്ദർശിച്ച ഫിഫ അധികൃതരാണ് ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിന് അംഗീകാരം നൽകിയത്. കൊച്ചി, നവി മുംബൈ, ഗോവ എന്നിവടിങ്ങളിലെ സ്റ്റേഡിയങ്ങൾക്ക് ഫിഫ സംഘത്തിന്റെ അംഗീകാരം ലഭിക്കുന്ന നാലാമത്തെ നഗരമാണു ന്യൂഡൽഹി. സ്റ്റേഡിയത്തിന്റെ നവീകരണ പരിപാടികൾ അടുത്ത മാർച്ചിനു മുമ്പ് പൂർത്തിയാക്കണമെന്നും സംഘം നിർദേശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.