ഗ്രാൻഡ് മാസ്റ്റർ അഭിജിത്ത് ഗുപ്ത ചാമ്പ്യൻ
Sunday, October 23, 2016 11:23 AM IST
ന്യൂഡൽഹി: ഗ്രാൻഡ് മാസ്റ്റർ അഭിജിത്ത് ഗുപ്ത ഹൂഗെവീൻ അന്താരാഷ്ട്ര ചെസ് ടൂർണമെന്റ് ചാമ്പ്യൻ. തുടർച്ചയായ രണ്ടാം തവണയാണ് അഭിജിത്ത് ഇവിടെ ചാമ്പ്യനാവുന്നത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ താരമാണ് അഭിജിത്ത്. 7.5 പോയിന്റുമായാണ് അഭിജിത്ത് ടൂർണമെന്റിൽ കിരീടംനിലനിർത്തിയത്. ടൂർണമെന്റിൽ ഇന്ത്യൻ മേധാവിത്വം വളരെ പ്രകടമായിരുന്നു.

ആദ്യ നാലു സ്‌ഥാനക്കാരും ഇന്ത്യക്കാരാണ്. ഗ്രാൻഡ് മാസ്റ്റർ സന്ദീപൻ ഛദ്ദയാണ് രണ്ടാം സ്‌ഥാനത്ത് എത്തിയത്. ഗ്രാൻഡ് മാസ്റ്റർമാരായ എം.ആർ. ലളിത് ബാബുവും ശ്യാം സുന്ദറും മൂന്നും നാലും സ്‌ഥാനങ്ങൾ പങ്കിട്ടു. തുടർച്ചയായ നാലു വിജയങ്ങൾ അഭിജിത്ത് നേടി. അഞ്ചാം മത്സരത്തിൽ സമനിലയിൽ കുരുങ്ങിയെങ്കിലും ആറും ഏഴും മത്സരങ്ങളിൽ ജയം വീണ്ടും അഭിജിത്തിനൊപ്പം നിന്നു. മൂന്നാം സ്‌ഥാനക്കാരനായ ലളിത് ബാബുവാണ് അഭിജിത്തിനെ സമനിലയിൽ കുരുക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.