ചാമ്പ്യൻസ് ലീഗ് ഫൈനൽ ന്യൂയോർക്കിൽ?
Monday, October 24, 2016 11:53 AM IST
ബർലിൻ: ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന്റെ ഫൈനൽ മത്സരം യുഎസിലെ ന്യൂയോർക്കിൽ നടത്തിയേക്കും. യുവേഫയുടെ പുതിയ പ്രസിഡന്റ് അലക്സാണ്ടർ സെഫറിനാണ് ഇതു സംബന്ധിച്ച സൂചന നൽകിയത്. യൂറോപ്പിനു പുറത്തു നടത്തിയാൽ ആഗോള ഫുട്ബോളിന്റെ സ്വീകാര്യത വർധിക്കുമെന്നാണ് സെഫറിന്റെ പക്ഷം. യൂറോപ്പിനു പുറത്തേക്കു ഫൈനൽ മാറ്റുന്നതിനെക്കുറിച്ചുള്ള ചർച്ചകളെ സ്വാഗതം ചെയ്യുന്നു. എന്നാൽ, ഇക്കാര്യത്തിൽ അന്തിമ ധാരണയൊന്നുമായിട്ടില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം കൂട്ടുമെന്ന് യുവേഫ മുൻ സെക്രട്ടറി ജനറലും ഫിഫയുടെ ഇപ്പോഴത്തെ പ്രസിഡന്റുമായ ജിയാനി ഇൻഫാന്റിനോ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ചർച്ചകളിലും സെഫറിൻ സജീവമായി പങ്കെടുക്കുന്നു. യൂറോപ്പിലെ ദേശീയ ഫുട്ബോൾ ലീഗുകളെ തകർച്ചയിൽ നിന്നു കരകയറ്റുമെന്ന് സെഫറിൻ പറഞ്ഞു.ദേശീയ ലീഗുകളെ കൊല്ലുന്ന സമീപനമാണ് പല ഭാഗത്തുനിന്നും ഇപ്പോഴുണ്ടാകുന്നത്. ഇത് അവസാനിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.


മിഷേൽ പ്ലാറ്റിനിക്കു പകരക്കാരനായാണ് സെഫറിൻ യുവേഫയുടെ തലപ്പത്തെത്തിയത്.

ജോസ് കുമ്പിളുവേലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.