റൊണാൾഡോയെയും മെസിയെയും പിന്തള്ളി ഗ്രീസ്മാൻ
റൊണാൾഡോയെയും മെസിയെയും പിന്തള്ളി ഗ്രീസ്മാൻ
Tuesday, October 25, 2016 11:56 AM IST
മാഡ്രിഡ്: അത്ലറ്റിക്കോ മാഡ്രിഡിന്റെ ഫ്രഞ്ച് താരം ആന്റോണിയോ ഗ്രീസ്മാനെ ലാ ലിഗയിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തു. കഴിഞ്ഞ സീസണിലെ മികച്ച പ്രകടനങ്ങൾക്കുള്ള പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. അത്ലറ്റിക്കോയെ കഴിഞ്ഞ വർഷം ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തിക്കുന്നതിലും ലാ ലിഗയിൽ മൂന്നാം സ്‌ഥാനത്തെത്തിക്കുന്നതിലും ഗ്രീസ്മാൻ വലിയ പങ്ക് വഹിച്ചിരുന്നു. ലാ ലിഗയിലെ സൂപ്പർ താരങ്ങളായ മെസിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയും പിന്തള്ളിയാണ് ഗ്രിസ്മാൻ ഈ നേട്ടം സ്വന്തമാക്കിയത്.


അതല്റ്റിക്കോ മാഡ്രിഡിന്റെ ഡിയേഗോ സിമിയോണിയെ മികച്ച പരിശീലകനായും അത്ലറ്റിക്കോയുടെ തന്നെ ജാൻ ഒബ്ലാക്കിനെ മികച്ച പ്രതിരോധനിര താരമായും തെരഞ്ഞെടുത്തു. കഴിഞ്ഞ വർഷത്തെ ലീഗ് ടോപ് സ്കോററർ ബാഴ്സലോണ താരം ലൂയിസ് സ്വാരസ് യൂറോപ്പിനു പുറത്തുനിന്നുള്ള മികച്ച താരമായി. സൂപ്പർ താരം ലയണൽ മെസി മികച്ച മുന്നേറ്റനിര താരമായും റയൽ മാഡ്രിഡിന്റെ ലൂക്കാ മോഡ്രിച്ച് മികച്ച മധ്യനിര താരമായും തെരഞ്ഞെടുക്കപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.