അണ്ടർ 17 ലോകകപ്പ് അടുത്ത ഒക്ടോബറിൽ
അണ്ടർ 17 ലോകകപ്പ് അടുത്ത ഒക്ടോബറിൽ
Tuesday, October 25, 2016 11:56 AM IST
കോൽക്കത്ത: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അണ്ടർ–17 ലോകകപ്പ് അടുത്ത വർഷം ഒക്ടോബർ ആറ് മുതൽ 28 വരെ നടക്കുമെന്ന് ഫിഫ അറിയിച്ചു. ഫിഫയുടെ പ്രതിനിധി സംഘം ഇന്നലെ കോൽക്കത്ത സാൾട്ട്ലേക്ക് സ്റ്റേഡിയത്തിനും അംഗീകാരം നൽകിയതോടെ ലോകപ്പിന്റെ ആറ് വേദികളും തീരുമാനമായി. നേരത്തേ കൊച്ചി, നവി മുംബൈ, മഡ്ഗാവ്, ന്യൂഡൽഹി, ഗോഹട്ടി എന്നീ നഗരങ്ങൾക്കു ഫിഫയുടെ അംഗീകാരം ലഭിച്ചിരുന്നു. ഗ്രൂപ്പുകളും മത്സരങ്ങളും ജൂലൈ ഏഴിന് പ്രഖ്യാപിക്കും.


ലോകകപ്പ് വേദികളിൽ ആദ്യ അംഗീകാരം ലഭിച്ചതു കൊച്ചിക്കായിരുന്നു. ജവഹർലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയം സന്ദർശിച്ച ഫിഫയുടെ പ്രതിനിധി സംഘം നടപ്പാക്കിയ വികസന–നവീകരണ പ്രവർത്തനങ്ങളിൽ പൂർണ തൃപ്തിയറിയിച്ചിരുന്നു. ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്കു വേദിയാകാനാണ് കൊച്ചിക്കു സാധ്യത കൽപ്പിക്കപ്പെടുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.