ആ വെള്ളിക്ക് യോഗമില്ല; യോഗേശ്വർ ദത്തിന്റെ വെങ്കലം വെള്ളിയാകില്ല
ആ വെള്ളിക്ക് യോഗമില്ല; യോഗേശ്വർ ദത്തിന്റെ വെങ്കലം വെള്ളിയാകില്ല
Tuesday, October 25, 2016 11:56 AM IST
ന്യൂഡൽഹി: 2012 ലണ്ടൻ ഒളിമ്പിക്സിൽ ഗുസ്തി താരം യോഗേശ്വർ ദത്ത് സ്വന്തമാക്കിയ വെങ്കലം വെള്ളിയാകുമെന്ന ഇന്ത്യൻ പ്രതീക്ഷയ്ക്കു തിരിച്ചടി. റിയോ ഒളിമ്പിക്സിന്റെ ആദ്യറൗണ്ടിൽ പുറത്തായ താരത്തിന് ലണ്ടനിൽ ലഭിച്ച മെഡൽ വെള്ളിയാകില്ലെന്ന് റിപ്പോർട്ട്. വെള്ളി നേടിയ റഷ്യയുടെ ബെസിക് കുഡുക്ഹോവ് ഉത്തേജകം ഉപയോഗിച്ചെന്ന് വാഡ (വേൾഡ് ആന്റി ഡോപ്പിംഗ് ഏജൻസി) കണ്ടെത്തിയതോടെയാണ് യോഗേശ്വറിന്റെ വെങ്കലം വെള്ളിയാകാനുള്ള സാധ്യത തെളിഞ്ഞത്. എന്നാൽ, റഷ്യൻ താരത്തിനെതിരായ അന്വേഷണം രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി (ഐഒസി) ഉപേക്ഷിച്ചതായാണ് റിപ്പോർട്ട്.


2013ൽ കാറപകടത്തിൽ മരിച്ച കുഡുക്ഹോവിനെതിരായ ഐഒസി അന്വേഷണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നാണ് ഇന്ത്യൻ റസലിംഗ് ഫെഡറേഷനിൽനിന്നുള്ള സൂചന. ലണ്ടനിലെ വെങ്കലം വെള്ളിയാകുമെന്ന പ്രതീക്ഷയിലായിരുന്നു യോഗേശ്വറിന്റെ ആരാധകർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.