സുരേന്ദർ കുമാറിനു കളിക്കാനാവില്ല
സുരേന്ദർ കുമാറിനു കളിക്കാനാവില്ല
Thursday, October 27, 2016 11:51 AM IST
ക്വാൻടൻ: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ സെമിയിലെത്തിയ ഇന്ത്യൻ ടീമിനു തിരിച്ചടിയായി പ്രതിരോധനിരയിലെ കരുത്തൻ സുരേന്ദർ കുമാറിന് സസ്പെൻഷൻ. മലേഷ്യക്കെതിരായ മത്സരത്തിൽ മനഃപൂർവം ഫൗൾ ചെയ്തതിനു രണ്ടു മത്സരങ്ങളിലാണ് സുരേന്ദറിനെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. ഇതോടെ ടൂർണമെന്റിൽ സുരേന്ദറിന്റെ സേവനം ഇനി ഇന്ത്യക്ക് ലഭിക്കില്ല.

ഇന്ത്യയെ ഏഷ്യൻ ചാമ്പ്യൻസ് സെമിയിലെത്തിക്കുന്നതിനു സുരേന്ദറിന്റെ പ്രകടനം നിർണായകമായിരുന്നു. മലേഷ്യക്കെതിരായ മത്സരത്തിൽ ഹോക്കി സ്റ്റിക്ക് മോശമായ രീതിയിൽ ഉയർത്തിയതിനു സുരേന്ദറിനു മഞ്ഞക്കാർഡ് ലഭിച്ചിരുന്നു. തുടർന്നു ഇന്ത്യ പത്ത് പേരുമായാണ് മത്സരം പൂർത്തിയാക്കിയത്. ഇന്ത്യൻ താരം ആകാശ്ദീപ് സിംഗിനെ മുട്ടുപയോഗിച്ച് ഫൗൾ ചെയ്തതിനു മലേഷ്യൻ താരം അസ്ഹാരി ഫിർഹാനെയും ഒരു മത്സരത്തിൽ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.