റെനാറ്റോ സാഞ്ചസ് യൂറോപ്യൻ ഗോൾഡൻ ബോയ്
റെനാറ്റോ സാഞ്ചസ് യൂറോപ്യൻ ഗോൾഡൻ ബോയ്
Thursday, October 27, 2016 11:51 AM IST
മ്യൂണിക്: ബയേൺ മ്യൂണിക് മിഡ്ഫീൽഡർ റെനാറ്റോ സാഞ്ചസിന് യൂറോപ്യൻ ഗോൾഡൻ ബോയ് പുരസ്കാരം. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും ഇംഗ്ലണ്ടിന്റെയും സ്ട്രൈക്കർ മാർക്കസ് റുഷ്ഫോർഡിൽനിന്നും കടുത്ത മത്സരത്തെ അതിജീവിച്ചാണ് സാഞ്ചസ് ഈ ബഹുമതി നേടിയത്. റഷ്ഫോർഡ് രണ്ടാം സ്‌ഥാനത്തെത്തിയപ്പോൾ കിംഗ്സ്്ലി കോമനാണ് മൂന്നാമത്.

പോർച്ചുഗീസ് താരമായ പത്തൊമ്പതുകാരൻ സാഞ്ചസിന്റെ പ്രതിശീർഷ വരുമാനം 3.5 കോടി യൂറോയാണ്. സാഞ്ചസ് ഉൾപ്പെടുന്ന പോർച്ചുഗൽ ടീമാണ് യൂറോ ചാമ്പ്യന്മാരായത്. യൂറോയിൽ സാഞ്ചസ് മിന്നും പ്രകടനമാണ് നടത്തിയത്. യൂറോകപ്പിലെ ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന ബഹുമതിയും സാഞ്ചസ് നേടിയിരുന്നു.

മോണ്ടി കാർലോയിൽ നടന്ന ചടങ്ങിൽ സാഞ്ചസ് പുരസ്കാരം ഏറ്റുവാങ്ങി. ഇറ്റാലിയൻ പത്രമായ ടുറ്റോ സ്പോർട്ട് 2003ൽ തുടങ്ങിവച്ചതാണ് ഈ പുരസ്കാരം. യൂറോപ്പിലെ കായിക മാധ്യമപ്രവർത്തകരെ കൂടാതെ യൂറോപ്പിൽ നിന്നുള്ള 30 വാർത്താ ഔട്ട്ലെറ്റുകളും ചേർന്നുള്ള വോട്ടെടുപ്പിലൂടെയാണ് ജേതാവിനെ തെരഞ്ഞെടുക്കുന്നത്.


2014 മുതൽ ഇതുവരെയായി 78 കളികളിൽ നിന്നായി അഞ്ചു ഗോളുകൾ നേടിയിട്ടുണ്ട്്. യൂറോകപ്പിൽ ഒരു ഗോളും സ്വന്തം പേരിൽ എഴുതിച്ചേർത്തു. വെയ്ൻ റൂണി(2004), റഹീം സ്റ്റെർലിംഗ്, ലയണൽ മെസി(2005), ഫാബ്രിഗാസ്(2006), മാരിയോ ഗൊറ്റ്സെ (2011), സെർജിയോ അഗ്വേറോ(2007), ആൻഡേഴ്സൻ(2008), അലക്സാണ്ടർ പറ്റോ(2009), മാരിയോ ബെലോട്ടെല്ലി(2010), ഇസ്കോ(2012), പോൾ പോഗ്ബ(2013) റഹിം സ്റ്റെർലിംഗ്(2014), ആന്റണി മാർഷൽ(2015)എന്നിവരാണ് മുൻപ് ഈ പുരസ്കാരം നേടിയിട്ടുള്ളവർ. 21 വയസിനു താഴെയുള്ളവരെ മാത്രമാണ് ഇതിനായി പരിഗണിക്കുന്നത്.

ജോസ് കുമ്പിളുവേലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.