ഗിരിദീപം ട്രോഫി: മത്സരങ്ങൾക്കു തുടക്കം
ഗിരിദീപം ട്രോഫി: മത്സരങ്ങൾക്കു തുടക്കം
Friday, October 28, 2016 11:23 AM IST
കോട്ടയം: ഗിരിദീപം ട്രോഫിക്കുവേണ്ടിയുള്ള മത്സരങ്ങൾക്കു തുടക്കമായി. 26–ാമത് ഓൾ ഇന്ത്യാ ഗിരിദീപം ബാസ്ക്കറ്റ് ബോൾ, 11–ാമത് ഇന്റർ കോളീജിയേറ്റ് വോളിബോൾ ടൂർണമെന്റുകൾ കെ. റോയി പോൾ ഐഎഎസ് ഉദ്ഘാടനം ചെയ്തു. ബഥനി ആശ്രമം പ്രൊക്യുറേറ്റർ ജനറൽ ഫാ. ജേക്കബ് വർഗീസ് ഒഐസി അധ്യക്ഷത വഹിച്ചു. അർജുനാ അവാർഡ് ജേതാവ് ഗീതു അന്നാ രാഹുൽ മുഖ്യാതിഥിയായിരുന്നു.

ഗിരിദീപം കോളജ് പ്രിൻസിപ്പൽ റവ.ഡോ. വർഗീസ് കൈപ്പനടുക്ക ഒഐസി, ഗിരിദീപം ബഥനി സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ ഫാ. തോമസ് ബിജിലി കാവുങ്കൽ ഒഐസി, ഗിരിദീപം ഹയർസെക്കൻഡറി സ്കൂളിന്റെ പ്രിൻസിപ്പൽ ഫാ. സൈജു കുര്യൻ ഒഐസി, ഗിരിദീപം സ്‌ഥാപനങ്ങളുടെ ബർസാർ ഫാ. വർഗീസ് ജോസഫ് ഒഐസി, പള്ളം ബ്ലോക്ക് മെമ്പർ റോയി ജോൺ ഇടയത്തറ, കോട്ടയം ജില്ലാ ബാസ്ക്കറ്റ് ബോൾ പ്രസിഡന്റ് ഷാജി ജേക്കബ്, പിടിഎ പ്രസിഡന്റ് സജി വർഗീസ് എന്നിവർ പ്രസംഗിച്ചു. ഉദ്ഘാടന മത്സരത്തിൽ ആൺ, പെൺ വിഭാഗത്തിൽ ഗിരിദീപം ടീം വിജയികളായി. ആൺകുട്ടികളുടെ വിഭാഗത്തിലെ മറ്റുമത്സരങ്ങളിൽ രാജഗിരി ഹയർ സെക്കൻഡറി സ്കൂൾ, കോഴഞ്ചേരി സെന്റ് തോമസ് സ്കൂൾ, ക്രൈസ്റ്റ് സെൻട്രൽ സ്കൂൾ എന്നിവർ ജേതാക്കളായി.


പെൺകുട്ടികളുടെ വിഭാഗത്തിലെ മറ്റുമത്സരങ്ങളിൽ ലേഡി ശിവസ്വാമി സ്കൂൾ, സെന്റ് തോമസ് പെരുമാനൂർ, കോട്ടയം മൗണ്ട് കാർമൽ സ്കൂൾ എന്നിവർ വിജയികളായി. ആൺകുട്ടികളുടെ വോളിബോൾ മത്സരത്തിൽ ഗിരിദീപം എച്ച്എസ്എസ് ജേതാക്കളായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.