നോർത്ത് ഈസ്റ്റ് കടന്നു കോൽക്കത്ത
നോർത്ത് ഈസ്റ്റ് കടന്നു കോൽക്കത്ത
Friday, October 28, 2016 12:25 PM IST
ഗോഹട്ടി: പോയിന്റ് പട്ടികയിൽ ഒന്നാമതെത്താനുള്ള പോരാട്ടത്തിൽ കോൽക്കത്തയ്ക്ക് ജയം. ഐഎസ്എല്ലിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ പരാജയപ്പെടുത്തി അത്ലറ്റികോ ഡി കോൽക്കത്ത ഒന്നാം സ്‌ഥാനത്തെത്തി.

കളിയുടെ 39–ാം മിനിറ്റിൽ ആദ്യ ഗോൾ പിറന്നു. നിർമൽ ഛേത്രിയുടെ അളന്നുമുറിച്ചുള്ള ക്രോസിൽ തലവച്ച എമിലാനോ അൽഫാരോയ്ക്ക് പിഴച്ചില്ല. കോൽക്കത്ത ഗോൾകീപ്പർ മജുംദാറിനെ കടന്നു പന്ത് വലയിൽ.


രണ്ടാം പകുതിയിൽ സമനില ഗോളിനായി പൊരുതുന്ന കോൽക്കത്തയായിരുന്നു കളത്തിൽ. ശക്‌തമായ ആക്രമണങ്ങൾക്കൊടുവിൽ പോർച്ചുഗൽ താരം ഹെൽഡർ പോസ്റ്റിഗ കോൽക്കത്തയുടെ ആദ്യ ഗോൾ നേടി. 82–ാം മിനിറ്റിൽ കോൽക്കത്ത വീണ്ടും നോർത്ത് ഈസ്റ്റിന്റെ വലതുളച്ചു. ബലോൻസയാണ് വല കുലുക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.