റിയോ ഒളിമ്പിക്സ്; പഴുതുകൾ തുറന്നുകാട്ടി വാഡ റിപ്പോർട്ട്
റിയോ ഒളിമ്പിക്സ്; പഴുതുകൾ തുറന്നുകാട്ടി വാഡ റിപ്പോർട്ട്
Friday, October 28, 2016 12:25 PM IST
ബർലിൻ: ഈ വർഷം ബ്രസീലിലെ റിയോയിൽ നടന്ന ഒളിമ്പിക്സ് മാമാങ്കത്തിന്റെ പിഴവുകൾ തുറന്നുകാട്ടി വേൾഡ് ആന്റി ഡോപ്പിംഗ് ഏജൻസി (വാഡ) റിപ്പോർട്ട് പുറത്തുവിട്ടു. റിയോയിലെ ഉത്തേജകവിരുദ്ധ രീതികളിൽ ഗുരുതരമായ വീഴ്ചകൾ എന്നു ഹൈലൈറ്റ് ചെയ്തുകൊണ്ടാണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.

ഒളിമ്പിക്സിൽ പങ്കെടുക്കാൻ വന്ന പല അത്ലറ്റുകളുടെയും ടെസ്റ്റിംഗ് കേവലം ടാർഗെറ്റ് ചെയ്യപ്പെട്ടുവെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല എന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ചില ദിവസങ്ങളിൽ പരിശോധനകൾ 50% വരെ റദ്ദാക്കുകവരെ ചെയ്തിരുന്നു. 11,470 അത്ലറ്റുകളിൽ, 4,125 പേരെ ഏതെങ്കിലുംവിധ പരിശോധനയിൽ ഉൾപ്പെടുത്തിയതായും കാണുന്നില്ല. ഇതൊക്കെ വെറും രേഖപ്പെടുത്തലുകൾ മാത്രമാക്കി ഒതുക്കി. എന്നാൽ അതിലെ 1,913 അത്ലറ്റുകൾ ഉയർന്ന റിസ്ക് സ്പോർട്സ് മത്സരിച്ചവരാണ്. അവരെപ്പോലും വേണ്ടവിധത്തിൽ പരിശോധനാ വിധേയമാക്കിയില്ലെന്ന് 55 പേജുള്ള ഇൻഡിപെൻഡന്റ് നിരീക്ഷക റിപ്പോർട്ടിൽ പറയുന്നു.

ഡാറ്റ എൻട്രി പിശകുകൾ കാരണം ഏതാണ്ട് 100 സാമ്പിളുകളിൽ ഒരു അത്ലറ്റിന്റെ പോലും പൊരുത്തപ്പെട്ടിരുന്നില്ല. കാണാതായ സാമ്പിളുകളെപ്പറ്റിയുള്ള സ്‌ഥിതിവിവരങ്ങൾ വെളിപ്പെടുത്തിയിരുന്നില്ല. ഉയർന്ന അപകടസാധ്യത കായിക വിഭാഗങ്ങളിലെ വെയ്റ്റ്ലിഫ്റ്റിംഗ് ഉൾപ്പെടെയുള്ള മത്സര ഇനക്കാർക്ക് കാര്യമായ രക്‌തപരിശോധന നടത്തിയിരുന്നില്ല, കൂടാതെ ഫുട്ബോൾ പോലുള്ള ഇനങ്ങളിൽ ഔട്ട്ഓഫ് മത്സര ടെസ്റ്റിംഗ് ഉണ്ടായിരുന്നില്ലെന്നുള്ള വിവരം വാഡയെ അത്ഭുതപ്പെടുത്തി എന്നും റിപ്പോർട്ട് തുടരുന്നു.

ഏകദേശം 500 ൽ കുറച്ചു പരിശോധനകൾ മാത്രമാണു സംഘാടകർ പദ്ധതിയിട്ടിരുന്നത്. എന്നാൽ, അതിലും കുറവുമാത്രമാണ് നടത്തിയതെന്നും വാഡ കണ്ടെത്തി. ഉത്തേജകനിയന്ത്രണ സ്റ്റാഫിനെ ഒഴിവാക്കി നടത്തിയ പരിശോധനകൾ ഏറെക്കുറെ ഉത്തേജകവിരുദ്ധ പ്രോഗ്രാം കുഴഞ്ഞുമറിഞ്ഞ പരുവത്തിലായിരുന്നുവെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. ഓഗസ്റ്റ് 8ന് 4,795 അത്ലറ്റുകൾ മാത്രമാണ് ഉത്തേജകവിരുദ്ധ സിസ്റ്റത്തിൽ വിവരം നൽകിയതെന്നും പറയുന്നു. ഒളിമ്പിക് ഗെയിംസിൽ ഉത്തേജകവിരുദ്ധ പ്രോഗ്രാം വിതരണം ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിന്റെ ആത്യന്തികമായ ഉത്തരവാദി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) യാണെന്നും വാഡ സ്‌ഥിരീകരിക്കുന്നു.


ഒളിമ്പിക്സ് കമ്മിറ്റി നിയോഗിച്ചവർ തന്നെ അത്ലറ്റുകളെ പരിശോധനാ വിവരങ്ങൾ അറിയിക്കാൻ അപര്യാപ്തമായിരുന്നു. ഇതാണ് വീഴ്ചയുടെ പ്രാധാന കാരണമെന്നും പറയുന്നു. മതിയായ പരിശീലനം ഇല്ലാത്തവരും ഇംഗ്ലീഷ് ഭാഷ കൈാര്യം ചെയ്യാൻ അറിയാത്തവരും, യാത്രാ ഏർപ്പാടുകളെപ്പറ്റി വേണ്ടത്ര പരിജ്‌ഞാനം നേടാത്തവരുമായിരുന്നു സഹായികളായി നിയോഗിക്കപ്പെട്ടവർ. അതുപോലെതന്നെ പരിശോധനയുടെ സ്വഭാവം അത്ലറ്റുകൾ മനസിലാക്കാതെ ഗെയിംസിൽ പങ്കെടുത്തു എന്നതും തികഞ്ഞ അവഗണനയായി വാഡ കാണുന്നു.

കായികാധ്യാപകരും അനുഭവജ്‌ഞാനം ഇല്ലാത്തവരുമായ ആളുകളെ ഇത്തരം ഗെയിംസിൽ സേവനത്തിനായി തെരഞ്ഞെടുക്കാൻ പാടില്ലെന്നാണു വാഡയുടെ ശിപാർശകളിൽ ഒന്ന്. എന്നാൽ, റിയോയിലെ ഉത്തേജകവിരുദ്ധ ലബോറട്ടറിയിൽ വാഡയുടെ മെച്ചപ്പെടുത്തലുകൾ വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്താൻ ഐഒസിക്കു സാധിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

രാജ്യാന്തര മാനദണ്ഡങ്ങൾ പാലിക്കുന്നതിലും ഐഒസി പരാജയപ്പെട്ടു. സംഘടനയുടെ ലാബ് തുറന്നത് ഗെയിമുകൾ തുടങ്ങുന്നതിനു വെറും ആറാഴ്ച മുമ്പായിരുന്നു. ഇതുതന്നെ ഒരു വലിയ പരാജയമാണെന്നും വാഡ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ആന്റി ഡോപ്പിംഗ് പ്രോഗ്രാം ഉൾപ്പെടുത്തി നടത്തിയ റിയോ ഒളിമ്പിക്സ് വളരെ മികച്ചതും വിജയകരവുമായിരുന്നുവെന്ന് റിപ്പോർട്ടിനെ പരാമർശിച്ചുകൊണ്ട് ഐഒസി മെഡിക്കൽ ആൻഡ് സയന്റിഫിക് മേധാവി ഡോ റിച്ചാർഡ് ബഡ്ജറ്റ് പ്രതികരിച്ചു. ഉത്തേജകമരുന്ന് പ്രക്രിയ തന്നെ ഗെയിംസിന്റെ മഹത്വം തകർക്കുമെന്നും അദ്ദേഹം പറഞ്ഞു. റിയോ ഒളിമ്പിക്സിന് നിരവധി പ്രശ്നങ്ങൾ ഉണ്ടായിരുന്നിട്ടും അവയെല്ലം അതിജീവിച്ചു നടത്തിയ ഗെയിംസ് മികച്ചതു തന്നെയാണെന്നു റിച്ചാർഡ് കൂട്ടിച്ചേർത്തു. ഒളിമ്പിക്സിൽനിന്നു റഷ്യയിലെ മുഴുവൻ ടീമിനെയും നിരോധിക്കാൻ ഐഒസി വിസമ്മതിച്ച കാര്യവും അദ്ദേഹം ഓർമിച്ചു.

ജോസ് കുമ്പിളുവേലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.