കേരളം ഇന്ന് ത്രിപുരയ്ക്കെതിരേ
Monday, November 28, 2016 11:15 AM IST
കട്ടക്ക്: രഞ്ജി ട്രോഫിയിൽ കേരള– ത്രിപുര മത്സരം ഇന്നു മുതൽ. കട്ടക്ക് ബാരാബതി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ഏഴു മത്സരങ്ങളിൽ നിന്നായി ആറു സമനിലയും ഒരു തോൽവിയുമായി 16 പോയിന്റോടെ ഗ്രൂപ്പ് സിയിൽ അഞ്ചാം സ്‌ഥാനത്താണ് കേരളം. ആറു മത്സരങ്ങളിൽനിന്ന് ഒരു വിജയവും രണ്ടു തോൽവിയും മൂന്നു സമനിലകളുമായി 13 പോയിന്റുകളുമായി ഗ്രൂപ്പിലെ ഏഴാം സ്‌ഥാനക്കാരാണ് ത്രിപുര.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.