അർജന്റീനയ്ക്കു ഡേവിസ് കപ്പ്
അർജന്റീനയ്ക്കു ഡേവിസ് കപ്പ്
Monday, November 28, 2016 11:15 AM IST
സാഗ്രെബ്: ഹുവാൻ ഡെൽ പോട്രോയുടെ മികവിൽ അർജന്റീനയ്ക്കു ഡേവിസ് കപ്പ് ടെന്നീസ് കിരീടം. വാശിയേറിയ പോരാട്ടത്തിൽ ക്രൊയേഷ്യയുടെ മാരിൻ ചിലിച്ചിനെ 6–7(4), 2–6, 7–5, 6–4, 6–3 എന്ന സ്കോറിനു പരാജയപ്പെടുത്തിയാണ് ഡെൽ പോട്രോ ആർജന്റീനയ്ക്കു അവരുടെ ആദ്യത്തെ ഡേവിസ് കപ്പ് നേടിക്കൊടുത്തത്. മറ്റൊരു മത്സരത്തിൽ ഫെഡറിക്കോ ഡെൽബോണിസ് നേരിട്ടുള്ള സെറ്റുകൾക്കു ഇവോ കർലോവിക്കിനെയും തോൽപ്പിച്ചു. 2010 മുതൽ പരിക്കുകൾ നിരന്തരം വലയ്ക്കുന്ന ഡെൽ പോട്രോ രണ്ടു സെറ്റുകൾ പിന്നിൽ നിന്ന ശേഷം തിരിച്ചടിച്ചാണ് ജയിച്ചു കയറിയത്. മത്സരത്തിന്റെ അഞ്ചാം സെറ്റിൽ വിരലിനു പരിക്കേറ്റ ഡെൽ പോട്രോ പരിക്കു വകവയ്ക്കാതെയാണ് മത്സരം പൂർത്തിയാക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.