കവാനിക്ക് ഇരട്ട ഗോൾ: പിഎസ്ജിക്കു ജയം
കവാനിക്ക് ഇരട്ട ഗോൾ: പിഎസ്ജിക്കു ജയം
Monday, November 28, 2016 11:15 AM IST
ലിയോൺ: ഫ്രഞ്ച് ലീഗ് വൺ ഫുട്ബോളിൽ നിലവിലെ ചാമ്പ്യന്മാരായ പാരി സാൻ ഷെർമയിൻ 2–1ന് ഒളിമ്പിക് ലിയോണെ തോൽപ്പിച്ചു. ജയത്തോടെ ഒന്നാം സ്‌ഥാനത്തുള്ള നീസുമായുള്ള പോയിന്റ് വ്യത്യാസം ഒന്നാക്കി കുറച്ചു. പിഎസ്ജി പോയിന്റ് പട്ടികയിൽ 32 പോയിന്റുമായി മൂന്നാം സ്‌ഥാനത്താണ്. പതിനാലു കളികളിൽ 33 പോയിന്റുമായി നീസ് ഒന്നാമതും അത്രതന്നെ കളികളിൽ 32 പോയിന്റുമായി മോണക്കോ രണ്ടാം സ്‌ഥാനത്തുമാണ്. 81–ാം മിനിറ്റിൽ എഡിൻസൺ കവാനിയുടെ ഹെഡറാണ് വാശിയേറിയ പോരാട്ടത്തിൽ പിഎസ്ജിക്കു ജയം ഒരുക്കിയത്. 30–ാം മിനിറ്റിൽ കവാനി പെനാൽറ്റിയിലൂടെ പിഎസ്ജിയെ മുന്നിലെത്തിച്ചു. എന്നാൽ രണ്ടാം പകുതിയിൽ ലിയോൺ ഉജ്വലമായി പൊരുതി. 48–ാം മിനിറ്റിൽ മത്തേയു വാൽബുനയുടെ ഗോളിൽ ലിയോൺ സമനില നേടി. വിജയത്തിനായി ലിയോൺ ശക്‌തായി പോരാടിയെങ്കിലും കളി തീരാൻ ഒമ്പത് മിനിറ്റുകൂടിയുള്ളപ്പോൾ കവാനിയുടെ ഹെഡർ പിഎസ്ജിക്കു ജയം നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.