കിവീസിനു ജയം
കിവീസിനു ജയം
Tuesday, November 29, 2016 1:36 PM IST
ഹാമിൽട്ടൺ: പാക്കിസ്‌ഥാനെതിരേയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ന്യൂസിലൻഡിന് 130 റൺസ് വിജയം. രണ്ടാം ഇന്നിംഗ്സിൽ 369 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ പാക്കിസ്‌ഥാന് 230 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഒരുസമയത്ത് ഒരു വിക്കറ്റിനു 158 റൺസ് എന്ന നിലയിൽ ശക്‌തമായ നിലയിലായിരുന്ന പാക്കിസ്‌ഥാൻ ക്ഷണനേരത്തിൽ തകർന്നടിയുകയായിരുന്നു. സന്ദർശകരുടെ എട്ടു വിക്കറ്റുകൾ നിലംപൊത്തിയത് വെറും 49 റൺസിനാണ്. പാക്കിസ്‌ഥാനായി അസ്ലം 90 റൺസെടുത്തപ്പോൾ അസ്ഹർ അലി 58 റൺസെടുത്തു. കിവീസിനായി നീൽ വാഗ്നർ മൂന്നു വിക്കറ്റുകൾ നേടിയപ്പോൽ ടിം സൗത്തിയും മൈക്കൽ സാന്റനറും രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.