ത്രിപുരയ്ക്കു തകർച്ച
Tuesday, November 29, 2016 1:36 PM IST
കട്ടക്ക്: ത്രിപുരയെ എറിഞ്ഞു വീഴ്ത്തി കേരളം. ത്രിപുരയ്ക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ കേരളം തിളങ്ങി. ത്രിപുരയെ ഒന്നാം ഇന്നിംഗ്സിൽ കേരളം 213 റൺസിനു പുറത്താക്കി. മൂന്നു വിക്കറ്റ് വീതം നേടിയ സന്ദീപ് വാര്യരുടെയും ജലജ് സക്സേനയുടെയും മികവിലാണ് കേരളം ത്രിപുരയെ വീഴ്ത്തിയത്. ബാസിൽ തമ്പി, വിനോദ് കുമാർ, അക്ഷയ് ചന്ദ്രൻ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. 50 റൺസെടുത്ത യഷ്പാൽ സിംഗാണ് ത്രിപുരയുടെ ടോപ് സ്കോറർ. മുര സിംഗ് 42 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ കേരളം ഒന്നാം ദിനം കളി നിർത്തുമ്പോൾ ആദ്യഇന്നിംഗ്സിൽ വിക്കറ്റ് നഷ്‌ടപ്പെടാതെ 11 റൺസ് എന്ന നിലയിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.