ഓസീസിനെ ഇന്ത്യ അട്ടിമറിച്ചു
ഓസീസിനെ ഇന്ത്യ അട്ടിമറിച്ചു
Tuesday, November 29, 2016 1:36 PM IST
വിക്ടോറിയ: ലോക ഒന്നാം നമ്പർ ഓസ്ട്രേലിയയ്ക്കെതിരേയുള്ള ഹോക്കി ടെസ്റ്റിൽ ഇന്ത്യക്ക് അട്ടിമറി വിജയം. ലോക ആറാം നമ്പരായ ഇന്ത്യ 3–2 എന്ന സ്കോറിനാണ് കങ്കാരുക്കളെ പരാജയപ്പെടുത്തിയത്. അഫാൻ യൂസഫിന്റെ ഇരട്ടഗോളാണ് ഇന്ത്യൻ ജയം എളുപ്പമാക്കിയത്. ഏഷ്യൻ ചാമ്പ്യൻഷിപ്പ് ഫൈനലിൽ അവസാന നിമിഷം നേടിയ ഗോളോടെ ഇന്ത്യയെ വിജയത്തിലെത്തിച്ച അഫാൻ 21–ാം മിനിറ്റിലാണ് രണ്ടു ഗോളുകളും നേടിയത്.


രണ്ടു ഗോളുകൾക്കു പിന്നിൽ നിന്നശേഷം 36, 43 മിനിറ്റുകളിൽ മാത്യു വില്ലിസിലൂടെയും ട്രെൻഡ് മിറ്റണിലൂടെയും സമനില നേടിയെങ്കിലും ക്യാപ്റ്റൻ വി.ആർ. രഘുനാഥ് 44–ാം മിനിറ്റിൽ നേടിയ പെനാൽറ്റി ഗോളിനു മറുപടി ഓസീസിനുണ്ടായിരുന്നില്ല. പരമ്പരയിലെ രണ്ടാം ടെസ്റ്റ് ഡിസംബർ ഒന്നിന് നടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.