രഞ്ജി: കേരളത്തിനു തകർച്ച
Wednesday, November 30, 2016 1:47 PM IST
കട്ടക്ക്: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ത്രിപുരയ്ക്കെതിരേ കേരളത്തിനു ബാറ്റിംഗ് തകർച്ച. ത്രിപുരയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 213ന് എതിരെ ബാറ്റിംഗിനിറങ്ങിയ കേരളം 193 റൺസിനു പുറത്തായി. കേരളത്തിനായി 40 റൺസെടുത്ത മുഹമ്മദ് അസ്ഹറുദ്ദീനും 36 റൺസെടുത്ത അക്ഷയ് ചന്ദ്രനും മാത്രമേ ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചുള്ളൂ. ത്രിപുര ക്യാപ്റ്റൻ മണിശങ്കർ മുറസിംഗിന്റെ നാലു വിക്കറ്റ് പ്രകടനമാണ് കേരളത്തെ തകർത്തത്. രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ ത്രിപുര വിക്കറ്റ് നഷ്‌ടപ്പെടുത്താതെ 17 റൺസെടുത്തിട്ടുണ്ട്. ത്രിപുരയ്ക്ക് ഇപ്പോൾ 37 റൺസ് ലീഡായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.