ഹോക്കി; ഇന്ത്യ ഓസീസിനോടു തോറ്റു
Wednesday, November 30, 2016 1:47 PM IST
വിക്ടോറിയ: ഓസ്ട്രേലിയൻ മണ്ണിൽ ടെസ്റ്റ് പരമ്പര സ്വന്തമാക്കാമെന്ന മോഹവുമായെത്തിയ ഇന്ത്യക്ക് അടിപതറി. ആദ്യമത്സരത്തിൽ ജയിച്ചതിന്റെ ആത്മവിശ്വാസവുമായെത്തിയ ഇന്ത്യയെ 4–3 എന്ന സ്കോറിനാണ് കങ്കാരുക്കൾ പരാജയപ്പെടുത്തിയത്. 3–2 എന്ന നിലയിൽ മുന്നിൽനിന്ന ശേഷമാണ് ഇന്ത്യ തോൽവിയറിഞ്ഞത്. ലോക ഒന്നാം നമ്പർ ടീമിനെതിരേ ഇന്ത്യയാണ് ആദ്യ ഗോൾ നേടിയത്. ആറാം മിനിറ്റിൽ ആകാശ്ദീപ് സിംഗ് ഇന്ത്യയെ മുന്നിലെത്തിച്ചു. എന്നാൽ, 13–ാം മിനിറ്റിൽ മിറ്റൺ ഓസീസിനായി സമനില ഗോൾ നേടി. 22, 25 മിനിറ്റുകളിൽ രഘുനാഥ് ഗോളുകൾ നേടിയെങ്കിലും ഓസീസിനായി ജേക്ക് വെറ്റി (23), ഹെയ്വാർഡ്(38, 51) നേടിയ ഗേളുകൾക്ക് ഓസീസ് വിജയം പിടിച്ചെടുത്തു. ഏഷ്യൻ ചാമ്പ്യൻഷിപ്പ് നേടിയതിനു ശേഷം ചതുർരാഷ്ര്‌ട ടൂർണമെന്റിൽ വെങ്കലം നേടിയ ഇന്ത്യക്കു ഓസീസിനെതിരേയുള്ള ടെസ്റ്റ് പരമ്പര സമനിലയിലാക്കാനായത് വലിയ നേട്ടമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.