ടെസ്റ്റ് റാങ്കിംഗ്: കോഹ്ലിക്കു മുന്നേറ്റം
ടെസ്റ്റ് റാങ്കിംഗ്: കോഹ്ലിക്കു മുന്നേറ്റം
Wednesday, November 30, 2016 1:47 PM IST
ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്കു മുന്നേറ്റം. ബാറ്റ്സ്മാൻമാരിൽ നാലാം സ്‌ഥാനത്തായിരുന്ന കോഹ്ലി മൂന്നാം സ്‌ഥാനത്തേക്കുയർന്നു. മൊഹാലി ടെസ്റ്റിൽ ആദ്യഇന്നിംഗ്സിൽ നേടിയ 62 റൺസാണ് കേഹ്ലിക്കു തുണയായത്.

ഇപ്പോൾ 833 പോയിന്റുള്ള കോഹ്ലിക്കു 14 പോയിന്റുകൾ കൂടെ നേടിയാൽ രണ്ടാം സ്‌ഥാനത്തേക്കുയരാം. നിലവിൽ ഇംഗ്ലണ്ടിന്റെ ജോ റൂട്ടാണ് രണ്ടാം സ്‌ഥാനത്ത്. ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്താണ് ഒന്നാം സ്‌ഥാനത്ത്. ഓൾറൗണ്ടർമാരിൽ ഇന്ത്യയുടെ രവീന്ദ്ര ജഡേജയ്ക്കു റാങ്കിംഗിൽ മുന്നേറാൻ സാധിച്ചു. മൊഹാലിയിൽ ആദ്യ ഇന്നിംഗ്സിൽ നേടിയ 90 റൺസ് നേടിയതും നാലു വിക്കറ്റുകൾ സ്വന്തമാക്കിയതുമാണ് ജഡേജയെ നാലാം സ്‌ഥാനത്തേക്കുയർത്തിയത്. ഇന്ത്യയുടെ രവിചന്ദ്രൻ അശ്വിനാണ് ഒന്നാം സ്‌ഥാനത്ത്. മൊഹാലി ടെസ്റ്റിൽ അഞ്ചു വിക്കറ്റുകൾ സ്വന്തമാക്കിയ മുഹമ്മദ് ഷാമി ബൗളർമാരിൽ 19–ാം സ്‌ഥാനത്തെത്തി. ഇംഗ്ലീഷ് താരം ജോനി ബെയർസ്റ്റോ ബാറ്റ്സ്മാൻമാരിൽ ഒമ്പതാം സ്‌ഥാനത്തേക്കുയർന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.