കായികമേള: മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു
Thursday, December 1, 2016 1:45 PM IST
മലപ്പുറം: കഴിഞ്ഞ വർഷം കോഴിക്കോട്ടു നടന്ന സംസ്‌ഥാന സ്കൂൾ കായികമേളയിലെ മാധ്യമഅവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച പത്ര റിപ്പോർട്ടിംഗിനുള്ള അവാർഡ് ദേശാഭിമാനി ലേഖകൻ ആർ. രഞ്ജിത്തിനാണ്. മികച്ച വാർത്താ ചിത്രത്തിനുള്ള അവാർഡ് മലയാള മനോരമയിലെ ഫോട്ടോഗ്രാഫർ റിജോ ജോസഫിന് ലഭിച്ചു. സമഗ്ര വാർത്താ കവറേജിനുള്ള പുരസ്കാരം മാതൃഭൂമിക്കും മികച്ച ടെലിവിഷൻ വാർത്താ കവറേജിനുള്ള പുരസ്കാരം ഏഷ്യാനെറ്റിനും ലഭിച്ചു. മനോരമ ന്യൂസിലെ ചിത്ര കെ.മേനോൻ ആണ് മികച്ച ടെലിവിഷൻ റിപ്പോർട്ടർ. ടെലവിഷൻ, വീഡിയോഗ്രാഫി അവാർഡ് മീഡിയ വണ്ണിലെ സനോജ് കുമാറിന് ലഭിച്ചു. ശ്രാവ്യ മാധ്യമങ്ങളിലെ മികച്ച കവറേജിനുള്ള പുരസ്കാരം ആകാശവാണിക്കാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.